×

കണ്ണൂർ കൊട്ടിയൂരിൽ കൃഷിയിടത്തിലിറങ്ങിയ കടുവ കമ്പിവേലിയിൽ കുടുങ്ങി

google news
G
കൊട്ടിയൂർ: കൃഷിയിടത്തിൽ ഇറങ്ങിയ കടുവയെ കമ്പിവേലിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി. ഇന്നു പുലർച്ചെ കണ്ണൂര്‍ കൊട്ടിയൂര്‍ പന്നിയാംമലയിലെ കൃഷിയിടത്തിലാണ് കടുവ കുടുങ്ങിയത്. റബര്‍ ടാപ്പിങ്ങിനു പോയ പുളിമൂട്ടിൽ സിബി എന്ന യുവാവാണ് കടുവയെ കണ്ടത്.
   
വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കടുവയെ മയക്കുവെടി വച്ചു പിടികൂടാൻ അനുമതി തേടിയിട്ടുണ്ട്. കഴുത്തിൽ കമ്പി കുടുങ്ങിയ നിലയിലാണ് കടുവയുള്ളതെന്നാണ് വിവരം.
     
Read more....
   
ജനവാസമേഖലയോടു ചേർന്ന് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് കടുവയുള്ളത്. ഇവിടേക്ക് ജനങ്ങളെ കടത്തിവിടുന്നില്ല. ആരും കടുവയുള്ള സ്ഥലത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.