സ്റ്റേജ് ക്യാരിയേജ് സർവ്വീസ് നടത്തുന്ന കോൺട്രാക്ട് ക്യാരിയേജ് വാഹനങ്ങൾക്കെതിരെ കർശന നടപടി

google news
antony raju
 chungath new advt

തി​രു​വ​ന​ന്ത​പു​രം: അ​ഖി​ലേ​ന്ത്യ ടൂ​റി​സ്റ്റ് വെ​ഹി​ക്കി​ൾ​സ് പെ​ർ​മി​റ്റ് റൂ​ൾ​സ് ദു​ർ​വ്യാ​ഖ്യാ​നി​ച്ച് കോ​ൺ​ട്രാ​ക്ട് ക്യാ​രി​യേ​ജ് ബ​സു​ക​ൾ സ്റ്റേ​ജ് ക്യാ​രി​യേ​ജാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. ടൂ​റി​സം വി​ക​സ​ന​ത്തി​നാ​യി ന​ൽ​കു​ന്ന അ​ഖി​ലേ​ന്ത്യാ പെ​ർ​മി​റ്റി​ന്‍റെ മ​റ​വി​ൽ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ റൂ​ട്ടും സ​മ​യ​വും സം​ബ​ന്ധി​ച്ച പ​ര​സ്യം ന​ൽ​കി സ​ർ​വീ​സ് ന​ട​ത്തു​ന്ന ടൂ​റി​സ്റ്റ് ബ​സു​ക​ൾ​ക്കെ​തി​രെ പി​ടി​ച്ചെ​ടു​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം.

കോൺട്രാക്ട് ക്വാരിയേജ് പെർമിറ്റ് വാഹനങ്ങൾക്ക് വിവിധ സ്റ്റോപ്പുകളിൽ നിർത്താനോ ആളുകളെ കയറ്റി സർവ്വീസ് നടത്താനോ അനുവാദമില്ല. ഇത്തരം വാഹനങ്ങൾ നിശ്ചിത ഇടത്തു നിന്ന് ആരംഭിച്ച് നിശ്ചിത സ്റ്റോപ്പിൽ ആളുകളെ ഇറക്കണമെന്നാണ് നിയമം. ഇത്തരത്തിൽ സർവീസ് നടത്തുന്ന അന്തർസംസ്ഥാന ബസുകളടക്കം പിടിച്ചെടുക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.  
 

ഒ​രു സ്ഥ​ല​ത്തു​നി​ന്ന് യാ​ത്ര ആ​രം​ഭി​ച്ച് നി​ശ്ചി​ത സ്ഥ​ല​ത്ത് യാ​ത്ര അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​ണ് കോ​ൺ​ട്രാ​ക്ട് ക്യാ​രി​യേ​ജു​ക​ൾ​ക്ക് പെ​ർ​മി​റ്റ് ന​ൽ​കു​ന്ന​ത്. ടൂ​റി​സം വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി ന​ൽ​കു​ന്ന അ​ഖി​ലേ​ന്ത്യാ പെ​ർ​മി​റ്റി​ന്‍റെ മ​റ​വി​ൽ യാ​ത്ര​ക്കാ​രെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു ക​യ​റ്റി​യും ഇ​റ​ക്കി​യും അ​ന്ത​ർ സം​സ്ഥാ​ന സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം.

കെ.എസ്.ആർ.ടി.സിയേയും ആയിരക്കണക്കിന് സ്വകാര്യ ബസുകളെയും അവയിലെ ജീവനക്കാരെയും പ്രതിസന്ധിയിലാക്കുന്ന വിധത്തിൽ ചില കോൺട്രാക്ട് കാരിയേജുകൾ സ്റ്റേജ് ക്യാരിയേജുകളായി സർവീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കർശന നടപടി സ്വീകരിക്കുവാൻ ആർടിഒമാർക്ക് നിർദ്ദേശം നൽകിയത്.

   

   

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു