×

വിദ്യാർഥിനികളുടെ പരാതിയിൽ മഹാരാജാസ് അധ്യാപകനെതിരെ നടപടി

google news
th

കൊച്ചി: വിദ്യാർഥിനികളുടെ പരാതിയിൽ മഹാരാജാസ് കോളജ് അധ്യാപകനെതിരെ നടപടി. അറബിക് വിഭാഗം അധ്യാപകൻ കെ.എം. നിസാമുദ്ദീനെ കോളജ് യൂനിയൻ സ്റ്റാഫ് അഡ്വൈസർ സ്ഥാനത്തുനിന്ന് നീക്കി. വിദ്യാർഥിനികളോട് അശ്ലീലം പറയുകയും അധിക്ഷേപിക്കുകയും ചെയ്തെന്ന പരാതിയിൽ ബുധനാഴ്ച ചേർന്ന സ്റ്റാഫ് കൗൺസിൽ യോഗമാണ് നിസാമുദ്ദീനെ ചുമതലയിൽനിന്ന് നീക്കാൻ തീരുമാനിച്ചത്. മലയാളം വിഭാഗത്തിലെ സ്റ്റാഫ് എഡിറ്റർ ഡോ. സുമി ജോയ് ഒലിയപ്പുറമാണ് പുതിയ അഡ്വൈസർ.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു