കണ്ണൂരില്‍ തെരുവ് നായയുടെ കടിയേറ്റ് കൊല്ലപ്പെട്ട 11 വയസ്സുകാരൻ നിഹാലിന്റെ മൃതദേഹം മണപ്പുറം ജുമാ മസ്ജിദില്‍ ഖബറടക്കി. തിങ്കളാഴ്ച് ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ഖബറടക്കം നടന്നത്. കണ്ണൂർ മുഴപ്പിലങ്ങാടില്‍ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് നിഹാലിനെ കാണാതായത്. രാത്രി എട്ടോടെ കുട്ടിയെ രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.
അതേസമയം നിഹാലിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. അരയ്ക്ക് താഴെ ഗുരുതര പരിക്കേറ്റ് ബോധരഹിതനായ നിലയിലാണ് നാട്ടുകാർ നിഹാലിനെ കണ്ടെത്തിയത്. കണ്ണിനു താഴെയും കഴുത്തിനു പുറകിലും അരക്കുതാഴെയുമായി ആഴത്തിലുള്ള മുറിവുകൾ ഉണ്ട്.
Read also: റഹ്മാന്റെ മകള്‍ സംഗീത സംവിധായികയാവുന്നു ; ആദ്യ ചിത്രം തമിഴില്‍
ഇടതുകാലിലെ തുടയിലെ മാസം മുഴുവനായും കടിച്ചെടുത്ത നിലയിൽ ആണുള്ളത്. ഭിന്നശേഷിക്കാരനായ നിഹാൽ വീടിൻ്റെ ഗെയിറ്റിന് പുറത്ത് ഇറങ്ങിയപ്പോഴാണ് തെരുവ് നായകൾ കൂട്ടമായി ആക്രമിച്ചത്. വീടിൻ്റെ 300 മീറ്റർ അകലെ ഗുരുതരമായ പരിക്കുകളോടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം