തിരുവനന്തപുരം: സില്‍വര്‍ ലൈൻ കൊണ്ടുവരാനള്ള നീക്കത്തിനെതിരെ സമരം ശക്തമാക്കി കെ റയില്‍ വിരുദ്ധ ജനകീയ സമിതി. ഒരു വര്‍ഷത്തെ ഇടവേളക്കു ശേഷം സില്‍വര്‍ ലൈൻ വരിക തന്നെ ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ നവകേരള യാത്രയിലെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകള്‍ പൊതു സമൂഹം ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.
സില്‍വര്‍ ലൈൻ വിരുദ്ധ സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി രണ്ട് കേരള സംരക്ഷണ ജനകീയ സദസുകള്‍ 12ന് കോട്ടയം കലക്ടറേറ്റ് പടിക്കലും, 13 ന് പത്തനംതിട്ട ഇരവിപേരൂരും നടത്തും. ഇപ്പോള്‍ സംസ്ഥാനമൊട്ടാകെ നടക്കുന്ന സമര പരിപാടികളുടെ സമാപനം ഡിസംബര്‍ 25ന് ക്രിസ്തുമസ് നാളില്‍ സംസ്ഥാന സെക്രട്ടേറിയറ്റിനു മുന്നില്‍ സമര നേതാക്കള്‍ കൂട്ട ഉപവാസം നടത്തുമെന്നും സമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എസ്. രാജീവൻ അറിയിച്ചു.

തെരുവില്‍ സ്ത്രീകളെയും കുട്ടികളേയും പ്രായമായവരേയും വലിച്ചിഴച്ചും ക്രൂരമായ മര്‍ദനമുറകള്‍ അഴിച്ചു വിട്ടുമുള്ള പൊലീസിന്റെയും ഭരണപക്ഷ ഗുണ്ടകളുടേയും മര്‍ദന മുറകള്‍ക്കും പീഢന മുറകള്‍ക്കും തളര്‍ത്താൻ കഴിയാതെ വന്നതിനെത്തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്നതാണ് സില്‍വര്‍ ലൈൻ പ്രവര്‍ത്തനങ്ങള്‍. കേരളം കണ്ടിട്ടില്ലാത്തയത്രയും വലിയ കുടിയിറക്കും, പാരിസ്ഥിതിക സര്‍വനാശവും ഈ പദ്ധതി മൂലം ഉണ്ടാകുമെന്ന ഈ ക്യൂ.ആര്‍.എം.എ.സി ന്റെയും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും പഠന റിപ്പോര്‍ട്ടുകള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് സര്‍ക്കാര്‍.
സില്‍വര്‍ ലൈൻ പദ്ധതി പൂര്‍ത്തിയാകുന്ന കാലത്ത് (അന്ന് രണ്ട് ലക്ഷം കോടി രൂപ മുതല്‍ മുടക്കേണ്ടിവരുന്ന) കെ റെയില്‍ അധികൃതര്‍ പറയുന്ന 132 കി.മീ വേഗം (530 കിലോമീറ്റര്‍ നാല് മണിക്കൂര്‍ എന്ന് ഡി.പി.ആര്‍ പറയുന്നു) വേഗമോ, അതിവേഗമോ ആയിരിക്കുകയില്ല – പ്രത്യേകിച്ചും അതിവേഗം ലക്ഷ്യമിടുന്ന രണ്ട് ജോടി വന്ദേ ഭാരത് ട്രെയിനുകള്‍ ഓടിത്തുടങ്ങിയ സാഹചര്യത്തില്‍ പാരിസ്ഥിക, സാമ്ബത്തിക, സാമൂഹ്യ പ്രത്യാഘാതങ്ങളും ജനങ്ങളുടെ ചെറുത്തു നില്പു സമരങ്ങളും കണക്കിലെടുക്കാതെ ഈ സര്‍ക്കാര്‍ വീണ്ടും സില്‍വര്‍ ലൈൻ പദ്ധതിയുമായി രംഗത്ത് വരുന്നത് തീക്കൊള്ളി കൊണ്ടുള്ള പുറം ചൊറിയലാണ്.
കോഴിക്കോട് കാട്ടില പീടികയില്‍ നിരന്തരമായി നടന്നു വരുന്ന സമരം മൂന്നു വര്‍ഷവും അഴിയൂരിലെ സമരം 1030 ദിവസവും കോട്ടയം മാടപ്പള്ളിയിലെ സമരം അറുന്നൂറ് ദിവസവും പിന്നിടുന്നു. “സില്‍വര്‍ ലൈൻ വേണ്ട നവ കേരളത്തിന്”എന്ന മുദ്രാവാക്യം ഉയര്‍ത്തിയുള്ള ഒപ്പ് ശേഖരണ പ്രവര്‍ത്തനവും പ്രതിഷേധ കൂട്ടായ്മകളും കേരളമൊട്ടാകെയുള്ള മുന്നൂറിലധികം വരുന്ന സില്‍വര്‍ലൈൻ വിരുദ്ധ സമര കേന്ദ്രങ്ങളില്‍ ആരംഭിച്ചു. യാതൊരു അനുമതിയുമില്ലാത്ത ഡി.പി.ആര്‍ അലൈൻമെൻറ് പ്രകാരമുള്ള സ്വകാര്യ പുരയിടങ്ങളിലെ മഞ്ഞ കുറ്റി സംസ്ഥാപനം സമാധാന പരമായി ചെറുത്തതിന്റെ പേരില്‍ നൂറു കണക്കായി കേസുകള്‍ ചാര്‍ജ് ചെയ്തും ഭൂമി മരവിപ്പിച്ചും ജനങ്ങളുടെ മനസമാധനം നശിപ്പിച്ചിരിക്കുകയാണ് ഈ സര്‍ക്കാരെന്നും പ്രസ്താവനയില്‍ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















