കോട്ടയത്തും കൊച്ചിയിലും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമം; കോണ്‍ഗ്രസ് നേതാക്കള്‍ കസ്റ്റഡിയില്‍

google news
pinarayi vijayan

Manappuram ad

കൊച്ചി: കോട്ടയത്തും കൊച്ചിയിലും മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാന്‍ ശ്രമം. കരിങ്കൊടി പ്രതിഷേധത്തിന് ശ്രമിച്ച കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കോട്ടയം കുറുവിലങ്ങാടില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറിമാരായ ഫ്രാന്‍സിസ്സ് മരങ്ങാട്ടുപിള്ളി, അഡ്വ.ജിന്‍സണ്‍ ചെറുമല എന്നിവരെ കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു.

read also കോട്ടയത്ത് കൊലക്കേസ് പ്രതിയുടെ വീടിന് തീയിട്ട് അജ്ഞാതര്‍; വീടിന്റെ ഉള്‍വശം പൂർണമായും കത്തിനശിച്ചു 

സ്ഥലത്ത് മുഖ്യമന്ത്രി എത്തുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊച്ചിയില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധത്തിനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കസ്റ്റഡിയിലായത്.കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഏഴ് പേരെയാണ് പള്ളുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തത്.

തോപ്പുംപടിയില്‍ വച്ചാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമം നടന്നത്. പള്ളുരുത്തിയില്‍ സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി വരുന്നതിനിടെ പ്രതിഷേധിക്കാനായിരുന്നു പദ്ധതി. കസ്റ്റഡിയില്‍ എടുത്തവരെ പള്ളുരുത്തി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു

Tags