×

ബി.എം.എസ് 20ാം സം​സ്ഥാ​ന സ​മ്മേ​ളനത്തിന് നാളെ തുടക്കമാകും

google news
ej
പാ​ല​ക്കാ​ട്: ബി.​എം.​എ​സ് 20ാം സം​സ്ഥാ​ന സ​മ്മേ​ള​നം ഫെ​ബ്രു​വ​രി ഒ​മ്പ​ത്, 10, 11 തീ​യ​തി​ക​ളി​ൽ പാ​ല​ക്കാ​ട്ട് ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഒ​മ്പ​തി​ന് വൈ​കീ​ട്ട് മൂ​ന്നി​ന് പാ​ല​ക്കാ​ട് ഗ​വ. വി​ക്ടോ​റി​യ കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍നി​ന്നാ​രം​ഭി​ക്കു​ന്ന പ്ര​ക​ട​നം കോ​ട്ട​മൈ​താ​നി​യി​ല്‍ സ​മാ​പി​ക്കും. തു​ട​ര്‍ന്ന് പൊ​തു​സ​മ്മേ​ള​നം ബി.​എം.​എ​സ് അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി വി. ​രാ​ധാ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. 10ന് ​രാ​വി​ലെ 10.30ന് ​ബി.​എം.​എ​സ് അ​ഖി​ലേ​ന്ത്യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര ഹിം​തെ പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.

    12ന് ​ന​ട​ക്കു​ന്ന ട്രേ​ഡ് യൂ​നി​യ​ന്‍ സ​മ്മേ​ള​നം മു​ന്‍ അ​ഖി​ലേ​ന്ത്യ അ​ധ്യ​ക്ഷ​ന്‍ അ​ഡ്വ. സി.​കെ. സ​ജി​നാ​രാ​യ​ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. 11ന് ​രാ​വി​ലെ 8.30 മു​ത​ല്‍ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ പ്ര​ഭാ​ഷ​ണം ന​ട​ക്കും. ഉ​ച്ച​ക്ക് ര​ണ്ടി​ന് സ​മാ​പ​ന സ​മ്മേ​ള​ന​ം.

      വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ബി.​എം.​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ണ്ണി​ത്താ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​കെ. അ​ജി​ത്ത്, സി. ​ബാ​ല​ച​ന്ദ്ര​ൻ, സ​ലിം തെ​ന്നി​ലാ​പു​രം, ജി​ല്ല സെ​ക്ര​ട്ട​റി കെ. ​രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Tags