പാലക്കാട്: ബി.എം.എസ് 20ാം സംസ്ഥാന സമ്മേളനം ഫെബ്രുവരി ഒമ്പത്, 10, 11 തീയതികളിൽ പാലക്കാട്ട് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒമ്പതിന് വൈകീട്ട് മൂന്നിന് പാലക്കാട് ഗവ. വിക്ടോറിയ കോളജ് ഗ്രൗണ്ടില്നിന്നാരംഭിക്കുന്ന പ്രകടനം കോട്ടമൈതാനിയില്‍ സമാപിക്കും. തുടര്‍ന്ന് പൊതുസമ്മേളനം ബി.എം.എസ് അഖിലേന്ത്യ സെക്രട്ടറി വി. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. 10ന് രാവിലെ 10.30ന് ബി.എം.എസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി രവീന്ദ്ര ഹിംതെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
12ന് നടക്കുന്ന ട്രേഡ് യൂനിയന്‍ സമ്മേളനം മുന്‍ അഖിലേന്ത്യ അധ്യക്ഷന്‍ അഡ്വ. സി.കെ. സജിനാരായണന്‍ ഉദ്ഘാടനം ചെയ്യും. 11ന് രാവിലെ 8.30 മുതല്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടക്കും. ഉച്ചക്ക് രണ്ടിന് സമാപന സമ്മേളനം.
വാർത്തസമ്മേളനത്തിൽ ബി.എം.എസ് സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, ജനറൽ സെക്രട്ടറി ജി.കെ. അജിത്ത്, സി. ബാലചന്ദ്രൻ, സലിം തെന്നിലാപുരം, ജില്ല സെക്രട്ടറി കെ. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ