തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസില്‍ ആവശ്യത്തിന് നിയമനങ്ങള്‍ നടക്കുന്നില്ലെന്ന് പരാതി. സേനയില്‍ വിശ്രമമില്ലാത്ത ജോലിഭാരം മൂലം ആത്മഹത്യ പ്രവണത വര്‍ദ്ധിക്കുമ്ബോഴാണ് റാങ്ക് പട്ടികയില്‍ ഇടംപിടിച്ചവര്‍ക്ക് പോലും പോലീസില്‍ ഇടമില്ലാത്തത്.
നിയമനം ആവശ്യത്തിന് അംഗബലമില്ലാഞ്ഞിട്ടും നടത്താത്തത് എന്താണെന്നാണ് റാങ്ക് പട്ടികയില്‍ ഇടംപിടിച്ച 14,000ത്തിലധികം ഉദ്യോഗാര്‍ത്ഥികളുടെ ചോദ്യം.
ഹൈവേ പെട്രോളിംഗ് കേസന്വേഷണം, ക്രമസമാധാന പാലനം, വി.ഐ.പി ഡ്യൂട്ടി കൂടാതെ ജനമൈത്രി പൊലീസും കുട്ടി പോലീസും തുടങ്ങിയ പദ്ധതികളും ഉണ്ടായിട്ടും പൊലീസ് സേനയില്‍ അതിനൊത്ത അംഗബലമില്ലെന്നതാണ് വസ്തുത. നിലവില്‍ 12 മുതല്‍ 18 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ജോലി ചെയ്യുകയും വേണം. സേനയ്ക്കുള്ളിലെ പരാതികള്‍ പലതും പരിഹരിക്കാൻ മുന്നിലുള്ള ഏക പരിഹാരമാര്‍ഗം അംഗബലം വര്‍ധിപ്പിക്കുക എന്നത് മാത്രമാണ്. എന്നാല്‍ നിയമനങ്ങള്‍ നടക്കുന്നില്ലെന്നാണ് ഉദ്യോഗാര്‍ഥികളുടെ പരാതി.
അതേസമയം പി. എസ്. സി യുടെ സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ 13975 പേർ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ കാലാവധി അവസാനിക്കാൻ ആറു മാസം മാത്രം ശേഷിക്കേ നിയമനം നൽകിയിരിക്കുന്നത് വെറും 3019 പേർക്ക് മാത്രമാണ്.
ജോലിഭാരം മൂലം സംസ്ഥാനത്ത് ഈ മാസം മാത്രം ആത്മഹത്യ ചെയ്ത പൊലീസുകാർ 3 പേരാണ്. 9 വർഷത്തിനിടയിൽ 78 ഓളം പൊലീസുകാർ ജീവനൊടുക്കി. ഭൂരിഭാഗം ആത്മഹത്യയുടെയും പിന്നിലെ കാരണം ജോലിഭാരം. കടുത്ത മാനസിക സമ്മർദ്ദത്തിലൂടെ ജോലിചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക്, അത് പരിഹരിക്കാൻ അംഗബലം വർദ്ധിപ്പിക്കണമെന്ന് ശുപാർശ മുന്നോട്ട് വച്ചതാണ്. എന്നാൽ ശുപാർശ കടലാസിൽ മാത്രം ഒതുങ്ങി.
പൊലീസുകാരുടെ ആത്മഹത്യ പ്രവണതയ്ക്ക് പിന്നിലെ കാരണം ജോലിഭാരം ആണെന്ന് രണ്ട് ഐജിമാർ ഡിജിപിക്ക് റിപ്പോർട്ട് നൽകിയത് രണ്ടുവർഷം മുൻപായിരുന്നു. ഇത് പരിഹരിക്കാൻ നിയമനങ്ങൾ കൃത്യമായി നടക്കുകയും അംഗബലം വർധിപ്പിക്കുകയുമാണ് വേണ്ടത്. എന്നാൽ സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്രവിഹിതം കൃത്യമായി ലഭിക്കാത്തതിനാലാണ് നിയമനങ്ങൾ യഥാവിധി നടത്താൻ സാധിക്കാത്തതെന്നാണ് സർക്കാർ നൽകുന്ന അനൗദ്യോഗികമായ വിശദീകരണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















