പൂക്കോട് വെറ്ററിനറി കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നല്‍കിയ ഉറപ്പ് പാലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് തന്റെ മകന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് സിദ്ധാര്‍ത്ഥന്റെ പിതാവ് ആവശ്യപ്പെട്ടിരുന്നു. സിബിഐ അന്വേഷണം നടത്താം എന്ന് മുഖ്യമന്ത്രിയും ഉറപ്പുകൊടുത്തിരുന്നു. പിന്നാലെ കേസ് സിബിഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവും ഇറങ്ങി. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി ഓഫീസ് വാര്‍ത്താക്കുറിപ്പും പുറത്തിറക്കിയിരുന്നു.
സിദ്ധാര്‍ത്ഥിന്റെ പിതാവും ബന്ധുക്കളും ഇന്ന് ഓഫീസിലെത്തി തന്നെ കണ്ടിരുന്നു. പോലീസ് അന്വേഷണം നടന്നു വരികയാണ്. കുറ്റമറ്റതും നീതിപൂര്‍വ്വകവുമായ അന്വേഷണത്തിലൂടെ എല്ലാ പ്രതികളെയും ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും കുടുംബം ഈ കേസ് സിബിഐക്ക് വിടണം എന്ന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതു സംബന്ധിച്ച നിവേദനം സിദ്ധാര്‍ത്ഥിന്റെ മാതാവ് ബഹു മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്.
കുടുംബത്തിന്റെ വികാരം മാനിച്ച് കേസ് അന്വേഷണം സിബിഐക്ക് വിടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധാര്‍ത്ഥിന്റെ കുടുംബത്തെ അറിയിച്ചുവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.
* സിദ്ധാര്‍ത്ഥന്റെ അച്ഛന്റെ പ്രതികരണം
‘മകന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളുണ്ടെന്ന് ഞാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വായിച്ചുനോക്കിയാല്‍ മനസിലാകും എത്ര മൃഗീയമായാണ് എന്റെ മകന്‍ മരിച്ചതെന്ന്. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത ഒരാള്‍ എങ്ങനെ തൂങ്ങിമരിക്കും എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വായിച്ച എന്റെ സുഹൃത്തുക്കളായ ഡോക്ടര്‍മാര്‍ പറയുന്നത്. എനിക്ക് കിട്ടിയ വിവരങ്ങളെല്ലാം ഞാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, കേസ് സിബിഐക്ക് കൈമാറാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.
എന്റെ മകന്‍ മരിച്ചതല്ല കൊന്നത് തന്നെയാണെന്ന് ഞാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. കോളേജ് ഡീന്‍, അസിസ്റ്റന്റ് വാര്‍ഡന്‍ മറ്റുള്ളവരുള്ളവരെ പ്രതി ചേര്‍ക്കണം. അവര്‍ എന്തൊക്കെ കാര്യങ്ങളാണ് മറച്ചുവച്ചതെന്ന് ഞാന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറയും. അതിനുള്ള വ്യക്തമായ തെളിവ് എന്റെ കൈവശമുണ്ട്. സസ്‌പെന്‍ഡ് ചെയ്തിട്ട് കാര്യമില്ല. അവരെ പിരിച്ചുവിട്ട ശേഷം അന്വേഷണം നടത്തണം.
അതേസമയം,പൂക്കോട് വെറ്ററിനറി കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്റി രാഗിംഗ് റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. മൂന്ന് ദിവസംസിദ്ധാര്‍ത്ഥ് ക്രൂരപീഡനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കോളേജില്‍ നടന്നത് പരസ്യവിചാരണയാണെന്നും 18 പേര്‍ പലയിടങ്ങളിലും വച്ച് സിദ്ധാര്‍ത്ഥിനെ മര്‍ദ്ദിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 98 വിദ്യാര്‍ത്ഥികളുടെ മൊഴിയെടുത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് യുജിസിക്ക് കൈമാറിയിട്ടുണ്ട്.
Read more ….
- ഗസ്സയിൽ എയർഡ്രോപ്പിനിടെ അപകടം: ആറു പേർക്ക് ദാരുണാന്ത്യം
- ഗാസയിൽ കുട്ടികളെ കൊന്നത് ഇസ്രായേലി ബോംബുകൾ മാത്രമല്ല; ഒരുമാസത്തിനിടെ വിശന്നുമരിച്ചത് 20 കുട്ടികൾ
- മോദി സർക്കാരിന്റെ അവസാന മന്ത്രിസഭായോഗം 12ന്:ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 3400 കേന്ദ്രസേനയെ വിന്യസിക്കും
- ബംഗളൂരു കഫേ സ്ഫോടനം: നാലുപേരെ കസ്റ്റഡിയിലെടുത്തു
- കനൽചാട്ടത്തിനിടെ പൊള്ളലേറ്റ് പത്തുവയസ്സുകാരൻ:ആലത്തൂര്‍ മേലാര്‍ക്കോട് പൊങ്കല്‍ ആഘോഷത്തിനിടെ