×

പതഞ്ജലിക്കെതിരായ പരാതി: അ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സ് ഇ​ട​പെ​ടു​ന്നു​

google news
u
പാ​ല​ക്കാ​ട്: യോ​ഗ ഗു​രു ബാ​ബ രാം​ദേ​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ത​ഞ്ജ​ലി ഗ്രൂ​പ്പി​ന്‍റെ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കെ​തി​രാ​യ പ​രാ​തി​ക​ളി​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സ് ഇ​ട​പെ​ടു​ന്നു. ര​ക്ത​സ​മ്മ​ർ​ദം, പ്ര​മേ​ഹം, ഗ്ലൂ​ക്കോ​മ, കൊ​ള​സ്ട്രോ​ൾ തു​ട​ങ്ങി​യ അ​സു​ഖ​ങ്ങ​ൾ​ക്കു​ള്ള പ​രി​ഹാ​ര​മെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​മാ​ധ്യ​മ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി ഉ​ചി​ത​മാ​യ ന​ട​പ​ടി എ​ടു​ക്കാ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സ് ആ​യു​ഷ് മ​ന്ത്രാ​ല​യം വ​ഴി ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ആ​യു​ർ​വേ​ദ യൂ​നാ​നി ലൈ​സ​ൻ​സി​ങ് അ​തോ​റി​റ്റി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്.

   പ​ത​ഞ്ജ​ലി ഗ്രൂ​പ്പി​ന്‍റെ മാ​ർ​ക്ക​റ്റി​ങ് വി​ഭാ​ഗ​മാ​യ ദി​വ്യ ഫാ​ർ​മ​സി, മാ​ജി​ക് ആ​ൻ​ഡ് റെ​മ​ഡീ​സ് (ഒ​ബ്ജ​ക്ഷ​ണ​ബ്ൾ അ​ഡ്വ​ടൈ​സ്മെ​ന്‍റ്) ആ​ക്ട് 1954 ലം​ഘി​ക്കു​ന്നെ​ന്ന് കാ​ണി​ച്ച് മ​ല​യാ​ളി പൊ​തു​ജ​നാ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ ഡോ. ​കെ.​വി. ബാ​ബു സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. 2022 ഫെ​ബ്രു​വ​രി മു​ത​ൽ ഇ​ന്ത്യ​ൻ ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​ർ, കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രാ​ല​യം, ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ലൈ​സ​ൻ​സി​ങ് അ​തോ​റി​റ്റി എ​ന്നി​വ​യി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഇ​തു​വ​രെ തീ​ർ​പ്പു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് 2024 ജ​നു​വ​രി 15ന് ​പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് ആ​യു​ഷ് മ​ന്ത്രാ​ല​യ​ത്തി​ന് ല​ഭി​ച്ച പ​രാ​തി​യി​ലു​ള്ള തു​ട​ർ​ന​ട​പ​ടി​ക്കാ​യാ​ണ് ദി​വ്യ ഫാ​ർ​മ​സി​യു​ടെ ആ​സ്ഥാ​ന​മാ​യ ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ആ​യു​ഷ് അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി​യ​ത്.

Read also: ഗ്യാന്‍വാപി മസ്ജിദില്‍ പൂജയ്‌ക്ക് അനുമതി നല്‍കിയത് വേദനാജനകം, നിയമനടപടി സ്വീകരിക്കും: ജിഫ്രി മുത്തുക്കോയ തങ്ങള്‍

   മാ​ജി​ക് ആ​ൻ​ഡ് റെ​മ​ഡീ​സ് ആ​ക്ട് പ്ര​കാ​രം അ​സു​ഖ​ങ്ങ​ൾ​ക്ക് മ​രു​ന്നു​ക​ൾ നി​ർ​ദേ​ശി​ച്ചു​കൊ​ണ്ടും ഫ​ല​സി​ദ്ധി വാ​ഗ്ധാ​നം ചെ​യ്തു​മു​ള്ള തെ​റ്റി​ദ്ധാ​ര​ണ ജ​നി​പ്പി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ൾ​ക്ക് വി​ല​ക്കു​ണ്ട്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ആ​യു​ഷ് മ​ന്ത്രാ​ല​യം ഡോ. ​ബാ​ബു​വി​ന്‍റെ പ​രാ​തി​യി​ൽ നാ​ലു​ത​വ​ണ ഉ​ത്ത​രാ​ഖ​ണ്ഡി​ലെ സ്റ്റേ​റ്റ് ലൈ​സ​ൻ​സി​ങ് അ​തോ​റി​റ്റി​ക്ക് ക​ത്തെ​ഴു​തി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ട്ടി​ല്ല.

   അ​തേ​സ​മ​യം, ദി​വ്യ ഫാ​ർ​മ​സി​യി​ൽ​നി​ന്ന് 53 നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ണ്ടാ​യെ​ന്ന് 2023 മാ​ർ​ച്ച് 28ന് ​രാ​ജ്യ​സ​ഭ​യി​ൽ വി. ​ശി​വ​ദാ​സ​ൻ എം.​പി​ക്ക് ആ​യു​ഷ് മ​ന്ത്രി​യി​ൽ​നി​ന്ന് മ​റു​പ​ടി ല​ഭി​ച്ചി​രു​ന്നു. 2023 ഫെ​ബ്രു​വ​രി 14ന് ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട് ക​ത്തെ​ഴു​തി​യ കാ​ർ​ത്തി പി. ​ചി​ദം​ബ​രം എം.​പി​ക്ക് മാ​ജി​ക് റെ​മ​ഡീ​സ് ആ​ക്ട് പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കാ​മെ​ന്ന് ആ​യു​ഷ് മ​ന്ത്രി അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ളും പരാതിയിൽ ചൂ​ണ്ടി​ക്കാ​ട്ടി​.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ