ബെവ്കോ മദ്യവില്പനശാലകളിലെ തിരക്ക്; അടിയന്തര നടപടി വേണമെന്ന് ഹൈക്കോടതി

high court

കൊച്ചി: ബെവ്കോ മദ്യവില്പനശാലകളിലെ തിരക്ക് കുറയ്ക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് ഹൈക്കോടതി. വിൽപനശാലകളിൽ ഇപ്പോഴും തിരക്കാണ്. സർക്കാർ നടപടിയെടുക്കുമെന്ന് കരുതിയാണ് കാത്തിരിക്കുന്നതെന്നും കോടതി പറഞ്ഞു.ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബഞ്ചാണ് കേസ് വീണ്ടും പരി​ഗണിച്ചത്. 

അടിസ്ഥാന സൗകര്യമില്ലാത്ത എത്ര ബെവ്കോ ഔട്ട്ലെറ്റുകൾ പൂട്ടിയെന്ന് ഹൈക്കോടതി ചോദിച്ചു.ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ സർക്കാരിന് സാധിച്ചില്ല. വിഷയത്തിൽ നടപടികൾ ആരംഭിച്ചുവെന്നും, ചില ഷോപ്പുകൾ പൂട്ടിയെന്നുമാണ് സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ അറിയിച്ചത്. സർക്കാർ വേണ്ടത് ചെയ്യുമെന്ന് കരുതിയാണ് കാത്തിരിക്കുന്നതെന്ന് സര്‍ക്കാരിനോട് കോടതി പറഞ്ഞു. നടപടിയെടുക്കാമെന്ന് പറഞ്ഞ ശേഷം പിന്നോക്കം പോകരുതെന്നും കോടതി പറഞ്ഞു.