കോഴിക്കോട്: പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് നിലപാടില്ല എന്ന ആക്ഷേപം തള്ളി കെ.മുരളീധരന്‍ രംഗത്ത്.ശശി തരൂരിന്റെ പ്രസ്താവനയാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. തരൂര്‍ പ്രസ്താവന തിരുത്തണം.തരൂര്‍ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.തരൂരിന്റെ പ്രസ്താവന കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ല.
കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പലസ്തീന്‍ പരിപാടിയില്‍ തരൂരിനെ വിളിക്കണമോയെന്ന് തീരുമാനിക്കേണ്ടത് സംഘടകരാണ്.പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് വെള്ളം ചേര്‍ത്തിട്ടില്ല.മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണ്.ജനങ്ങളെ വിഭജിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.ലോക് സഭാ തെരെഞ്ഞെടുപ്പാണ് സിപിഎം ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
read also കോട്ടയത്ത് കൊലക്കേസ് പ്രതിയുടെ വീടിന് തീയിട്ട് അജ്ഞാതര്‍; വീടിന്റെ ഉള്‍വശം പൂർണമായും കത്തിനശിച്ചു
കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് സര്‍ക്കാര്‍ സര്‍വക്ഷി യോഗം വിളിക്കണം.പ്രതിപക്ഷത്തെ വിശ്വാസത്തില്‍ എടുക്കണം.നിലവിലെ കേരളത്തിന്റെ അവസ്ഥയുടെ ഉദാഹരണം ആണ് ഇന്നലത്തെ കര്‍ഷക ആത്മഹത്യ.രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് സിപിഎം പലസ്തീന്‍ ഐക്യ ദാര്‍ഢ്യവുമായി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു