തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കോവിഡ് ജെ എൻ 1 ഉപവകഭേദം സ്ഥിരീകരിച്ചു. നാലുപേര്‍ക്കു കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ തിരുവനന്തപുരത്ത് ഒരാള്‍ക്ക് രോഗം ബാധിച്ചിരുന്നു. അതി വ്യാപന ശേഷിയുള്ള കോവിഡ് ഉപവകഭേദമാണ് ജെ എൻ 1.
എന്താണ് ജെ എൻ 1? എന്തൊക്കെയാണ് ലക്ഷണങ്ങള്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം?
ഒമിക്രോണ്‍ ജെ എൻ 1 ന് വ്യാപനശേഷി കൂടുതലാണ്. ബി എ 2.86 വക ഭേദത്തില്‍ നിന്നും ഉണ്ടായ പുതിയ രൂപമാണ് ജെ എൻ 1. 2021 യു എസ് ചൈന, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍ വലിയതരത്തില്‍ ജീവഹാനി ഉണ്ടാക്കിയ ഒമിക്രോണ്‍ വക ഭേദത്തില്‍ നിന്നും ഉണ്ടായതാണ് പിറോള അഥവാ ബി എ . 2.86. ഇതിന്റെ തുടര്‍ച്ചായണ് ജെ എൻ 1. ഇതിന് ശരീര പ്രതിരോധത്തെ തുളച്ചു കയറാൻ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
2023 സെപ്റ്റംബറില്‍ അമേരിക്കയിലാണ് ആദ്യമായി കോവിഡിന്റെ പുതിയ വകഭേദമായ ജെ എൻ കണ്ടെത്തിയത്. തുടര്‍ന്ന് ചൈനയിലും ഇത് വ്യാപകമായി. ചൈനിയില്‍ ഇപ്പോഴും ഇത് തുടരുകയാണ്. ചൈനയില്‍ ഏഴ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ കൂടുതലായും റിപ്പോര്‍ട്ട് ചെയ്തിരുന്ന എക്സ് ബി വക ഭേദത്തെ അപേക്ഷിച്ച് ജെ എൻ 1 ന് വ്യാപന ശേഷി കൂടുതലാണ്.
പനി, ജലദോഷം, തൊണ്ടവേദന, തലവേദന, ചില പ്രത്യേക സാഹചര്യങ്ങല്‍ ചെറിയ ദഹന സംബന്ധമായി പ്രശ്നങ്ങള്‍ എന്നിവയാണ് രോഗികളില്‍ ഇതുവരെ പ്രകടമായ ലക്ഷണങ്ങള്‍.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു