×

അ​ന്ത​ർ​സം​സ്ഥാ​ന ജോ​ലി ത​ട്ടി​പ്പ് ; ര​ണ്ടു പേ​ർ സൈ​ബ​ർ പൊ​ലീ​സി​ന്റെ പി​ടി​യി​ൽ

google news
images (16)

ക​ൽ​പ​റ്റ: അ​ന്ത​ർ​സം​സ്ഥാ​ന ജോ​ലി ത​ട്ടി​പ്പ് സം​ഘ​ത്തി​ലെ ര​ണ്ടു പേ​രെ വ​യ​നാ​ട് സൈ​ബ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി ഇ​ദ്രീ​സ് (39), ക​ർ​ണാ​ട​ക സ്വ​ദേ​ശി ത​രു​ൺ ബ​സ​വ​രാ​ജ് (21) എ​ന്നി​വ​രെ​യാ​ണ് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി പ​ദം സി​ങ്ങി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ വ​യ​നാ​ട് സൈ​ബ​ർ സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ഷ​ജു ജോ​സ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ബു​ധ​നാ​ഴ്ച ട്രി​ച്ചി​യി​ൽ​വെ​ച്ച് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ വ​യ​നാ​ട് സൈ​ബ​ർ പൊ​ലീ​സ് പി​ടി​കൂ​ടു​ന്ന മൂ​ന്നാ​മ​ത്തെ ജോ​ലി ത​ട്ടി​പ്പ് സം​ഘ​മാ​ണി​ത്. സിം​ഗ​പ്പൂ​രി​ലെ പ​സ​ഫി​ക് ഓ​യി​ൽ ആ​ൻ​ഡ് ഗ്യാ​സ് ക​മ്പ​നി​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ക​ൽ​പ​റ്റ എ​ട​പ്പെ​ട്ടി സ്വ​ദേ​ശി സ​ജി​ത്ത് കു​മാ​റി​ൽ നി​ന്ന് 11 ല​ക്ഷം ത​ട്ടി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്. വ്യാ​ജ സൈ​റ്റ് നി​ർ​മി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ആ​ന്ധ്ര എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​വ​ർ​ക്കെ​തി​രെ നി​ര​വ​ധി കേ​സു​ക​ളു​ണ്ട്.

പ്ര​തി​ക​ളെ ക​ൽ​പ​റ്റ സി.​ജെ.​എം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. റി​മാ​ൻ​ഡി​ലാ​യ പ്ര​തി​ക​ളെ ഒ​രു ദി​വ​സ​ത്തേ​ക്ക് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി. സൈ​ബ​ർ സ്റ്റേ​ഷ​നി​ലെ എ​സ്.​ഐ. അ​ശോ​ക് കു​മാ​ർ, എ​സ്.​ആ​ർ.​സി.​പി.​ഒ​മാ​രാ​യ റ​സാ​ഖ്, ഷു​ക്കൂ​ർ, അ​നൂ​പ്, സി.​പി.​ഒ. റി​ജോ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags