തിരുവനന്തപുരം :യുഡിഎഫിന്റെ സെക്രടേറിയറ്റ് ഉപരോധത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസ്ത്ര ഉപദേഷ്ടാവ് എംസി ദത്തന്‍. നിങ്ങള്‍ക്കൊന്നും ഒരു പണിയുമില്ലേയെന്ന് ചോദിച്ച ദത്തന്‍, മാധ്യമപ്രവര്‍ത്തകരോട് തെണ്ടാന്‍ പോകാനും ‘ഉപദേശിച്ചു’.
റേഷന്‍ വിതരണ രംഗത്തെ പ്രതിസന്ധി പരിഹരിക്കണമെന്നും അഴിമതി ഭരണത്തിനു നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് യുഡിഎഫ് ബുധനാഴ്ച രാവിലെ 6.30 മുതല്‍ സെക്രടേറിയറ്റ് ഉപരോധം ആരംഭിച്ചത്.
‘സര്‍കാരല്ലിത് കൊള്ളക്കാര്‍’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യുഡുഎഫിന്റെ പ്രതിഷേധം. കന്റോണ്‍മെന്റ് ഗേറ്റ് ഒഴികെയുള്ള വഴികളെല്ലാം പ്രതിഷേധക്കാര്‍ ഉപരോധിച്ചു. സെക്രടേറിയറ്റിലേക്കുള്ള വഴികളില്‍ പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. തിരുവനന്തപുരം നഗരത്തിലും ഗതാഗത നിയന്ത്രണമുണ്ട്. ഉപരോധം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്തു.
ഉപരോധത്തെ തുടര്‍ന്ന് സെക്രടേറിയറ്റ് ഗേറ്റില്‍ പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെ അകത്തു കയറാനെത്തിയ ദത്തനെ ബാരികേഡിന് അരികെ പൊലീസ് തടഞ്ഞിരുന്നു. പിന്നീട് അകത്തു കയറിയ ഉടനെ പ്രതികരണം തേടിയെത്തിയപ്പോഴാണ് മാധ്യമങ്ങളോടു അദ്ദേഹം തട്ടിക്കയറിയത്.
സംസ്ഥാനത്ത് 100 കടന്ന് ഉള്ളിവില
അതേസമയം സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണവുമായും ദത്തൻ രംഗത്തെത്തി. പ്രതികരണത്തിന് താത്പര്യമില്ലെന്ന് പറഞ്ഞിട്ടും മാധ്യമപ്രവർത്തകർ വിടാതെ പിന്തുടർന്നു. പ്രതികരണത്തിന് നിർബന്ധിച്ചപ്പോഴാണ് പ്രകോപിതനായതെന്നും ദത്തൻ വിശദീകരിച്ചു. പോലീസ് തന്നെ തടഞ്ഞിട്ടില്ലെന്നും ഐഡി കാർഡ് പരിശോധിക്കാനാണ് അവിടെ നിർത്തിയതെന്നും കടത്തിവിടുന്നതിൽ മറ്റു ബുദ്ധിമുട്ടുകളൊന്നും നേരിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം