ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയെടുത്തു; പാലക്കാട് സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സുനിൽദാസിനെതിരെ പരാതി

google news
JOB

പാലക്കാട്: സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സുനിൽദാസിനെതിരെ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി. ഓസ്‌ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. സംഭവത്തിൽ വടക്കാഞ്ചേരി പൊലീസ് കേസെടുത്തു.

enlite ias final advt

വടക്കാഞ്ചേരി അഞ്ചുമൂർത്തിമംഗലം സ്വദേശിയാണ് പരാതിക്കാരൻ. ആരോപണം വിശദമായി പരിശോധിച്ച പൊലീസ് സുനിൽദാസിനെതിരെ ഐപിസി 420, 34 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 

വർഗീയവിദ്വേഷം പ്രചരിപ്പിക്കുന്ന നാല് ചാനലുകളെയും 11 അവതാരകരെയും ബഹിഷ്‌കരിക്കും ; തീരുമാനവുമായി പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണി

2022 ജൂലൈ 4 മുതൽ 2022 സെപ്തംബർ 10 വരെയുള്ള കാലയളവിൽ, പരാതിക്കാരനിൽ നിന്ന് പ്രതി അക്കൗണ്ട് വഴി മൂന്ന് ലക്ഷം രൂപയും, ഏഴ് ലക്ഷം രൂപ നേരിട്ടും കൈപ്പറ്റി. നാളിതുവരെ ജോലി ശരിയാക്കുകയോ പണം തിരികെ നൽകുകയോ ചെയ്തിട്ടില്ലെന്നാണ് എഫ്ഐആറിൽ പറയുന്നത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം