×

കടമെടുപ്പ് പരിധി വെട്ടിക്കുറച്ച സംഭവം; സുപ്രീം കോടതി നിര്‍ദ്ദേശാനുസരണം കേരളവും കേന്ദ്രവുമായി ചര്‍ച്ച

google news
k n balagopal
ന്യൂഡൽഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ച വിഷയം ചർച്ച ചെയ്യാൻ കേന്ദ്രത്തോട് സമയം അറിയിക്കാണമെവശ്യപ്പെട്ട് കേരളം. ചർച്ചകൾക്കായി ഡൽഹിയിൽ എത്തുന്ന കേരള സംഘത്തെ സംസ്ഥാന ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ നയിക്കും. പതിനഞ്ചാം തീയതി(വ്യാഴാഴ്ച) വൈകീട്ട് നാലു മണിക്കാണ് ചർച്ച.

കെ.എൻ. ബാലഗോപാലിന് പുറമെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആർ.കെ. അഗർവാളും ചർച്ചകയിൽ പങ്കെടുക്കും. കേരളത്തിന്റെ അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പും ചർച്ചയിൽ പങ്കെടുത്തേക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.‌  


കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട തർക്കം കേരള സർക്കാരുമായി ചർച്ച ചെയ്ത് പരിഹരിക്കാനുള്ള സുപ്രീം കോടതി നിർദേശം അപ്രതീക്ഷിതമായിരുന്നുവെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. സൗഹാര്‍ദ്ദപരമായ സമീപനം ഉണ്ടായിക്കൂടേയെന്ന് കോടതി ചോദിച്ചതിനെ തുടര്‍ന്ന് ചര്‍ച്ചക്ക് തയാറെന്ന് കേരളവും കേന്ദ്രവും കോടതിയെ അറിയിച്ചു. ചര്‍ച്ചകള്‍ക്ക് കോടതി മധ്യസ്ഥത വഹിക്കുന്നത് അവസാനം മതിയെന്നും രണ്ടു മണിക്ക് രണ്ട് വിഭാഗവും നിലപാട് അറിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

ചര്‍ച്ചയ്‌ക്കായി കേരള ഉദ്യോഗസ്ഥര്‍ ബുധനാഴ്ച ന്യൂഡല്‍ഹിയിലെത്തും. ചര്‍ച്ചയില്‍ ഫലമുണ്ടായോ എന്ന് തിങ്കളാഴ്ച സുപ്രീം കോടതിയെ അറിയിക്കും.

സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിരമായി കടമെടുക്കാനുള്ള അനുവാദവും കേരളം തേടി. കേരളത്തിന്റെ ധനകാര്യ മാനേജ്‌മെന്റ് പരാജയമാണെന്നും സാമ്ബത്തിക പ്രതിസന്ധിക്ക് കാരണം അതാണെന്നും ഹര്‍ജി തള്ളണമെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം.

എ ജി ഇക്കാര്യത്തില്‍ വിശദമായ കുറിപ്പും ധനകാര്യ മന്ത്രാലയം സത്യവാംഗ്മൂലവും സമര്‍പ്പിച്ചിട്ടുണ്ട്. കേരളത്തിന്റെ സത്യവാംഗ്മൂലത്തിന് മറുപടി നല്‍കാന്‍ മൂന്നാഴ്ചത്തെ സമയവും കേന്ദ്രം തേടിയിട്ടുണ്ട്.

Read more...