തച്ചമ്പാറ:കല്ലംചോല കുര്യന്റെ ഉടമസ്ഥതയിലുള്ള മരപണിശാലയിൽ തീപിടിച്ചു.വീടിനോട് ചേർന്നുള്ള മരപണിശാലക്കാണ് തീപിടിച്ചത്.ശനിയാഴ്ച രാത്രി 11.40ന് ഉണ്ടായ തീപിടിത്തം ഇന്ന് പുലർച്ചെയോടെയാണ് നിയന്ത്രണവിധേയമായത്.ആളപായമില്ല
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കരുതുന്നു. ഫര്‍ണീച്ചര്‍ നിര്‍മിക്കുന്നതിന് ആവശ്യമായ തടികള്‍ പണിശാലയിൽ സൂക്ഷിച്ചിരുന്നു. മരപ്പണിശാലയിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടതിന് പിന്നാലെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
Read more ….
- ആരുമായും സഖ്യത്തിനില്ല, ബി.എസ്.പി ഒറ്റക്ക് മുന്നോട്ടു നീങ്ങും -മായാവതി
- കർഷകസംഘടനകൾ പ്രഖ്യാപിച്ച തീവണ്ടി തടയൽ ഇന്ന്
- 96–ാമത് ഓസ്കർ പുരസ്കാരങ്ങൾ നാളെ
- വാട്സ്ആപ്പ് സന്ദേശത്തിലൂടെ മതനിന്ദ; പാകിസ്ഥാനിൽ 22കാരന് വധശിക്ഷ, 17കാരന് ജീവപര്യന്തം
- 1.2 മീറ്റർ വരെ ഉയരത്തിൽ തിരയടിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലംഘിച്ച് ഫ്ലോട്ടിങ് ബ്രിജ്
പിന്നീട് മണ്ണാര്‍കാട്, കോങ്ങാട് എന്നിവിടങ്ങളില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്.തീ വളരെ വേഗം കത്തി പടരുകയായിരുന്നു. സമീപത്തെ രണ്ട് വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.