കൊ​ച്ചി​യി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ; എ​റ​ണാ​കു​ളം ആ​ർ​ടി​ഒ ആ​ശു​പ​ത്രി​യി​ൽ

google news
Food poison
 chungath new advt

കൊ​ച്ചി: കൊ​ച്ചി​യി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ. എ​റ​ണാ​കു​ളം ആ​ർ​ടി​ഒ അ​ന​ന്ത​കൃ​ഷ്ണ​നും മ​ക​നു​മാ​ണ് വി​ഷ​ബ​ധ​യു​ണ്ടാ​യ​ത്. ക​ള​ക്ടേ​റ്റി​ന് സ​മീ​പ​ത്തെ ആ​ര്യാ​സ് ഹോ​ട്ട​ലി​ൽ നി​ന്നും ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ന് പി​ന്നാ​ലെ ഇ​രു​വ​ർ​ക്കും ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ന​ന്ത​കൃ​ഷ്ണ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

  
ഇന്നലെ വൈകിട്ടായിരുന്നു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചത്. ആരോ​ഗ്യനില മോശമായതിനെ തുടർന്നാണ് ആർടിഒ അനന്തകൃഷ്ണനെ അഡ്മിറ്റ് ചെയ്തത്. മകന് പ്രാഥമിക ചികിത്സ നൽകി വിട്ടയക്കുകയും ചെയ്തു. ഡോക്ടർമാരുടെ പരിശോധനയിലാണ് ഭക്ഷ്യവിഷബാധയാണ് ആരോ​ഗ്യസ്ഥിതി മോശമാക്കിയതെന്ന് കണ്ടെത്തിയത്.

ഹോട്ടലിൽ നിന്ന് കഴിച്ച ചട്നിയാണ് ഭക്ഷ്യവിഷബാധയ്ക്ക് ഇടയാക്കിയതെന്നാണ് ഡോക്ടർമാർ നൽകുന്ന പ്രാഥമിക വിവരം. ആർടിഒയുടെ പരാതിയിൽ ഭക്ഷ്യവകുപ്പ് ഹോട്ടലിൽ പരിശോധന നടത്തി. സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.
 

 അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു