രാ​ജ്ഭ​വ​നി​ല്‍ ഡെ​ന്‍റ​ല്‍​ക്ലി​നി​ക്കി​നു പത്ത് ല​ക്ഷം അ​നു​വ​ദി​ച്ച് ധ​ന​വ​കു​പ്പ്

pinarayi vijayan and arif muhammed khan
 

തി​രു​വ​ന​ന്ത​പു​രം: രാ​ജ്ഭ​വ​നി​ല്‍ ഡെ​ന്‍റ​ല്‍ ക്ലി​നി​ക്ക് തു​ട​ങ്ങാ​ന്‍ 10 ല​ക്ഷം​രൂ​പ അ​നു​വ​ദി​ച്ച് ധ​ന​വ​കു​പ്പ്. തു​ക അ​നു​വ​ദി​ച്ചു കൊ​ണ്ടു​ള്ള ഫ​യ​ല്‍ പൊ​തു​ഭ​ര​ണ വ​കു​പ്പ് വ​ഴി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നു കൈ​മാ​റി​യെ​ന്നാ​ണ് വി​വ​രം.

വി​ഷ​യ​ത്തി​ല്‍ ഇ​നി അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് മു​ഖ്യ​മ​ന്ത്രി​യാ​ണ്. അ​നു​കൂ​ല​മാ​യി തീ​രു​മാ​ന​മെ​ടു​ത്താ​ല്‍ ഉ​ത്ത​ര​വ് ഉ​ട​ന്‍ ഇ​റ​ങ്ങും.
 
രാജ്ഭവനിലെ നിലവിലുള്ള ക്ലിനിക്കിനോട് ചേര്‍ന്ന് ഡെന്റല്‍ ക്ലിനിക്ക് തുടങ്ങാന്‍ 10 ലക്ഷംരൂപ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് സര്‍ക്കാരിനെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലൈയില്‍ പൊതുഭരണ സെക്രട്ടറിക്ക് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കത്തുനല്‍കിയിരുന്നു. ഈ കത്ത് പരിഗണിച്ചാണ് ധനവകുപ്പ് അനുകൂല തീരുമാനമെടുത്തത്.