×

ഹജ്ജ്: രേഖകൾ സ്വീകരിച്ചുതുടങ്ങി

google news
j

ക​രി​പ്പൂ​ർ: ഹ​ജ്ജി​ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രു​ടെ പാ​സ്​​പോ​ർ​ട്ടും അ​നു​ബ​ന്ധ രേ​ഖ​ക​ളും സ്വീ​ക​രി​ച്ചു​തു​ട​ങ്ങി. ക​രി​പ്പൂ​ർ ഹ​ജ്ജ് ഹൗ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഹ​ജ്ജ് ക​മ്മി​റ്റി അം​ഗം കെ.​എം. മു​ഹ​മ്മ​ദ് കാ​സിം കോ​യ ആ​ദ്യ പാ​സ്‌​പോ​ർ​ട്ട് ഏ​റ്റു​വാ​ങ്ങി. എ​ക്‌​സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ പി.​എം. ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സ്സ​യി​ൻ പ​ന്തീ​ർ​പാ​ടം, യു. ​മു​ഹ​മ്മ​ദ് റ​ഊ​ഫ്, കെ. ​മു​ഹ​മ്മ​ദ് റാ​ഫി, എ​ൻ. മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ്, സി.​പി. മു​ഹ​മ്മ​ദ് ജ​സീം, കെ. ​ന​ബീ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​രി​പ്പൂ​ർ ഹ​ജ്ജ് ഹൗ​സി​ലും കോ​ഴി​ക്കോ​ട് പു​തി​യ​റ റീ​ജ​ന​ൽ ഓ​ഫി​സി​ലു​മാ​ണ്‌ രേ​ഖ​ക​ൾ സ്വീ​ക​രി​ക്കു​ക. പാ​സ്‌​പോ​ർ​ട്ടും അ​നു​ബ​ന്ധ രേ​ഖ​ക​ളും സ്വീ​ക​രി​ക്കാ​ൻ കൊ​ച്ചി​യി​ലും ക​ണ്ണൂ​രി​ലും പ്ര​ത്യേ​കം കൗ​ണ്ട​ർ പ്ര​വ​ർ​ത്തി​ക്കും.

Read also: തണ്ണീർകൊമ്പൻ ചരിഞ്ഞത് അന്വേഷിക്കാൻ വിദഗ്ധ സമിതിയെ രൂപീകരിക്കുമെന്ന് വനം മന്ത്രി

   തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള​വ​രു​ടെ സൗ​ക​ര്യാ​ർ​ഥം എ​റ​ണാ​കു​ള​ത്ത് ഫെ​ബ്രു​വ​രി എ​ട്ട്, ഒ​മ്പ​ത് തീ​യ​തി​ക​ളി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ ക​ള​മ​ശ്ശേ​രി മു​നി​സി​പ്പ​ൽ ടൗ​ൺ​ഹാ​ളി​ൽ രേ​ഖ​ക​ൾ സ്വീ​ക​രി​ക്കും. എ​ട്ടി​ന് എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള​വ​രും ഒ​മ്പ​തി​ന് മ​റ്റു തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള​വ​രു​മാ​ണ് രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ക​ണ്ണൂ​രി​ൽ ഫെ​ബ്രു​വ​രി 10, 11 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ ക​ണ്ണൂ​ർ ക​ല​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ലും രേ​ഖ​ക​ൾ സ്വീ​ക​രി​ക്കും. 10ന് ​ക​ണ്ണൂ​ർ ജി​ല്ല​യി​ൽ​നി​ന്നു​ള്ള​വ​രും 11ന് ​കാ​സ​ർ​കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള​വ​രു​മാ​ണ് രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags