×

കിളിമാനൂരില്‍ റോഡ് മുറിച്ചു കടക്കവെ ബൈക്ക് ഇടിച്ച് റിട്ട. അധ്യാപിക മരിച്ചു

google news
്ാ

തിരുവനന്തപുരം: കിളിമാനൂരില്‍ ബൈക്ക് ഇടിച്ച് റിട്ട. അധ്യാപിക മരിച്ചു. മറവക്കുഴി ശ്രീധന്യത്തിൽ ഗിരിജ(70) ആണ് മരിച്ചത്.

സംസ്ഥാനപാതയിൽ കിളിമാനൂരിന് സമീപം തട്ടത്തുമലയില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. ലാബിൽ പോകുന്നതിനായി തട്ടത്തുമലയിൽ എത്തി റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.ഉടന്‍ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു