×

ഇതരമതക്കാരനുമായുള്ള മകളുടെ പ്രണയം ; ആലുവയിൽ അച്ഛൻ വിഷം നൽകിയ 14 കാരി മരിച്ചു

google news
death8

Manappuram ad

ആലുവ: ആലുവയിൽ അച്ഛൻ വിഷം നൽകിയ 14 കാരി മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് പെൺകുട്ടി മരിച്ചത്. ഇതരമതക്കാരനായ യുവാവുമായി പെൺകുട്ടി പ്രണയത്തിലായതാണ് പിതാവിനെ പ്രകോപിപ്പിച്ചത്.

ഒക്ടോബർ 29ന് രാവിലെയാണ് കുട്ടിക്ക് പിതാവ് വിഷം നൽകിയത്. പിതാവ് അബീസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്.

ഇയാൾ കമ്പിവടി കൊണ്ട് കുട്ടിയുടെ ദേഹമാസകലം അടിക്കുകയും വായിൽ ബലമായി വിഷം ഒഴിക്കുകയുമായിരുന്നു. കളനാശിനിയാണ് ഇയാൾ കുട്ടിയെ കൊണ്ട് കുടിപ്പിച്ചത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags