തൃശൂർ:എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തൃശൂരില്‍ സുരേഷ് ഗോപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് ഡ്യൂട്ടി നടത്തുകയാണെന്ന് മുൻ മന്ത്രിയും സി.പി.എം നേതാവുമായ എ.സി.മൊയ്തീൻ. അതിനുള്ള അരങ്ങ് ഒരുക്കലിന്റെ ഭാഗമാണ് സുരേഷ് ഗോപിയുടെ പദയാത്രയെന്നും എ.സി. മൊയ്തീൻ ആരോപിച്ചു.
ചേലക്കരയില്‍ സി.പി.എം മണ്ഡലം കാല്‍നട ജാഥ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ ബാങ്കുകളില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന് വരുത്തിത്തീര്‍ക്കാനുള്ള നീക്കമാണ് ഇ.ഡി നടത്തുന്നത്. ബാങ്കിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനാണ് ഇ.ഡി കരുവന്നൂര്‍ ബാങ്കിന്റെ ആധാരം എടുത്തുകൊണ്ടുപോയത്.
അരവിന്ദാക്ഷന്റെ അമ്മക്ക് 65 ലക്ഷം നിക്ഷേപമുണ്ടെന്ന് ഇ.ഡി കോടതിയില്‍ കള്ള റിപ്പോര്‍ട്ട് കൊടുത്തുവെന്നും എ.സി. മൊയ്തീൻ ആരോപിച്ചു.സിപിഎം നേതാവും വടക്കാഞ്ചേരി കൗണ്‍സിലറുമായ പിആര്‍ അരവിന്ദാക്ഷന്റെ അമ്മയ്ക്ക് ലക്ഷങ്ങളുട നിക്ഷേപമുണ്ടെന്ന് അറിയിച്ചത് ബാങ്ക് സെക്രട്ടറിയാണെന്ന് ഇഡി കോടതിയില്‍ അറിയിച്ചിരുന്നു. അരവിന്ദാക്ഷന്റെ അമ്മയുടെ പേരില്‍ പെരിങ്ങണ്ടൂര്‍ സഹകരണബാങ്കില്‍ 63 ലക്ഷത്തിന്റെ ഇടപാട് നടന്നുവെന്നും ഇതിന്റെ സ്റ്റേറ്റ്‌മെന്റും ഇഡി കോടതിയല്‍ ഹാജരാക്കി. തന്റെ അമ്മയുടെതാണ് അക്കൗണ്ടെന്ന് അരവിന്ദാക്ഷന്‍ സമ്മതിച്ചെന്നും ഇഡി കോടതിയെ അറിയിച്ചു.
https://www.youtube.com/watch?v=Uwx-44J0Jms
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം