മഞ്ചേശ്വരത്തെ കോഴക്കേസിൽ അന്വേഷണ സംഘം കെ.സുന്ദരയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തു

sundhara

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരത്തെ കോഴക്കേസിൽ അന്വേഷണ സംഘം കെ.സുന്ദരയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തു. പണത്തിനൊപ്പം ബിജെപി പ്രവർത്തകർ നൽകിയെന്ന് പറയപ്പെടുന്ന സ്മാർട്ഫോൺ ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ് പിയുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്.

സുന്ദരയുടെ അമ്മയുടെ മൊഴിയും രേഖപ്പെടുത്തി. ബിജെപി പ്രവർത്തകർ പണം നൽകിയതായി കെ.സുന്ദരയുടെ 'അമ്മ ക്രൈംബ്രാഞ്ചിന് മൊഴി നൽകി.വാണിനഗറിലെ വീട്ടിലെത്തിയാണ് മൊഴി എടുത്തത്. അതേ സമയം മജിസ്‌ട്രേറ്റിന് മുൻപാകെ സുന്ദരയുടെ രഹസ്യ മൊഴി എടുക്കാനും അന്വേഷണ സംഘം ആലോചിക്കുന്നു.