പാര്‍ട്ടി നോക്കിയിട്ടോ, ജാതിമതം നോക്കിയിട്ടോ സ്‌നേഹിക്കുന്ന ഒരാളല്ല. എന്നെ വല്ലാതെ ചൊറിഞ്ഞാല്‍ എനിക്കെതിരേ പ്രവര്‍ത്തിച്ച കോണ്‍ഗ്രസ്സുകാരെ കുറിച്ച് പറയും. ഇപ്പോള്‍ പറയുന്നില്ല. തൃശ്ശൂരില്‍ മുരളിയെ കാലുവാരാന്‍ ഒരുപാട് പേരുണ്ട്. എന്തിനാണ് മുരളിയേട്ടനെ തൃശ്ശൂരില്‍ കൊണ്ടു വന്നത്. അതു തന്നെയാണ് എന്റെ വിജയവും. അവര്‍ എന്നെ പേടിക്കുന്നുണ്ടെന്നതിനു തെളിവാണത്. ഒരു വാക്കു പോലും മുരളിയേട്ടെനെതിരേ ഇതുവരെ പറഞ്ഞിട്ടില്ല. കെ.പി.സി.സി പ്രസിഡന്റിന്റെ മുമ്പില്‍ പൊട്ടിക്കരഞ്ഞിട്ടുണ്ട്. തന്നെ ദ്രോഹിച്ചവര്‍ക്കെതിരേ നടപടി എടുക്കണണെന്നാവശ്യപ്പെട്ട്. കൂടെ നിന്നവരെ കാലുവാരിയതാണ്. രണ്ടാം തവണ എനിക്ക് ബോധ്യമായി ആരാണ് കാലുവാരിയതെന്ന്. തൃശ്ശൂരില്‍ മുരളീധരന്‍ തോല്‍ക്കുമെന്നാണ് തോന്നുന്നതെന്നും പത്മജാ വേണുഗോപാല്‍ പറഞ്ഞു.
തൃശൂരില്‍ സുരേഷ് ഗോപി ജയിക്കുമെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. തന്നെ തോല്‍പിച്ചതില്‍ ടി.എന്‍. പ്രതാപനുള്‍പ്പെടെയുള്ള നേതാക്കള്‍ക്കും പങ്കുണ്ട്. എനിക്ക് ഒറ്റസങ്കടമേയുള്ളൂ. എന്നെ തോല്‍പ്പിക്കാന്‍ നിന്ന രണ്ടുപേര്‍ മുരളിയേട്ടന്റെ ജീപ്പിന്റെ അപ്പുറവും ഇപ്പുറവും നില്‍ക്കുന്നതു കണ്ടു. കരുണാകരന്റെ മക്കളോട് തന്നെ അവര്‍ക്ക് ദേഷ്യമാണ്. പാവം മുരളിയേട്ടനെ ഇവിടെ കൊണ്ടുവന്നിട്ടത് എന്തിനാണെന്നു മനസ്സിലാകുന്നില്ല. തൃശൂരില്‍ കുറച്ചു വൃത്തികെട്ട നേതാക്കന്മാരുണ്ട്. അവരുടെ സമീപത്തു നിന്ന് ഓടിപ്പോയതില്‍ എനിക്കു വളരെ സന്തോഷമുണ്ട്.
മുരളിയേട്ടന്‍ ദേഷ്യം വരുമ്പോള്‍ ചാടിത്തുള്ളി എന്തെങ്കിലും പറയുമെന്നേയുള്ളൂ. ഞാനത് കാര്യമാക്കാറില്ല. എന്റെ അച്ഛന്‍ കുറച്ചുകാലം കൂടെയുണ്ടായിരുന്നെങ്കില്‍ അദ്ദേഹം പാര്‍ട്ടി വിട്ടു പോകുമായിരുന്നു. പഴയ കോണ്‍ഗ്രസുകാരാണ് ബിജെപിയിലേക്കു വന്ന പലരും. എന്റെ കൂടെ ഇവിടെ വന്നിരുന്ന് ഊണുകഴിച്ച കോണ്‍ഗ്രസുകാര്‍ തന്നെയാണ് എന്നെ പിന്നില്‍നിന്നു കുത്തുന്നത്. എപ്പോഴും ചന്ദനക്കുറി തൊട്ടുപോയപ്പോള്‍ അവര്‍ ഞാന്‍ വര്‍ഗീയവാദിയാണെന്നു പറഞ്ഞു. അച്ഛനങ്ങനെ ചെയ്തിരുന്നില്ലല്ലോ എന്നായിരുന്നു ചോദ്യം. അതുകൊണ്ടു തന്നെ ഞാന്‍ ചന്ദനക്കുറി തൊടുന്നത് നിര്‍ത്തി.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി എന്റെ കയ്യില്‍ നിന്നു 22 ലക്ഷം രൂപ അന്നു ഡിസിസി പ്രസഡിന്റായിരുന്ന എം.പി. വിന്‍സന്റ് വാങ്ങി. എന്നിട്ടു പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോയില്‍ വാഹനത്തില്‍പ്പോലും കയറ്റിയില്ല. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കത്തയച്ചു. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ മാത്രമാണ് ആത്മാര്‍ഥമായി പെരുമാറിയത്. ബിജെപി ഒരിക്കലും വര്‍ഗീയ പാര്‍ട്ടിയാണെന്നു തോന്നിയിട്ടില്ല. ചാനലുകളിലിരുന്ന് നേതാക്കളായവരാണ് ഇപ്പോഴത്തെ യൂത്ത് കോണ്‍ഗ്രസുകാര്‍. അവര്‍ പറഞ്ഞാല്‍ തനിക്കു പുച്ഛമാണെന്നും അവര്‍ പരിഹസിച്ചു.
Read more :
- പാർലമെൻ്റിലെ ഇരു സഭകളിലും ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടന മാറ്റിയെഴുതുമെന്ന് ബി.ജെ.പി എം.പി : വിശദീകരണവുമായി പാർട്ടി
- ഗാസയിൽ സമാധാനം പുനസ്ഥാപിക്കണം : ഓസ്കാർ വേദിയിൽ റെഡ് പിൻ ധരിച്ചെത്തി താരങ്ങൾ
- ഹിമാചലിലെ വിമത എം.എൽ.എമാരുടെ അയോഗ്യത സംബന്ധിച്ച ഹർജി നാളെ സുപ്രീം കോടതിയിൽ
- മാർച്ച് 11- ആയുധങ്ങളെ നിഷ്പ്രഭമാക്കിയ മനുഷ്യൻ; ഗാന്ധിയുടെ യഥാർത്ഥ വിപ്ലവ വീര്യം പ്രകടമായ ദിനം
- പരിഭാഷകന്റെ രസികൻ മൊഴിമാറ്റവും കമന്റും കേട്ട് പൊട്ടിച്ചിരിച്ച് വൃന്ദ കാരാട്ട്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ