പിണറായിക്ക് മുന്നില്‍ കാ​നം രാ​ജേ​ന്ദ്ര​ന്‍ സിപിഐയു​ടെ അസ്ഥിത്വം പണയം വെച്ചു: കെ സുധാകരന്‍

k sudhakaran
 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മുന്നില്‍ കാനം രാജേന്ദ്രന്‍ പാര്‍ട്ടിയുടെ അസ്ഥിത്വം പണയം വച്ചെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ പ്രതികരിച്ച സിപിഐയുടെ വനിതാ ദേശീയ നേതാവ് ആനി രാജയെ വിമര്‍ശിക്കുക വഴി സിപിഎമ്മിനോടുള്ള അസാധാരണമായ വിധേയത്വമാണ് സിപിഐ പ്രകടിപ്പിച്ചിരിക്കുന്നത്. മാത്രമല്ല സംസ്ഥാന സെക്രട്ടറി അഖിലേന്ത്യ സെക്രട്ടറിയെ തിരുത്തുകയാണ് ചെയ്തതെന്നും സുധാകരന്‍ പറഞ്ഞു.

ഭ​ര​ണ​നേ​തൃ​ത്വം വ​ഹി​ക്കു​ന്ന സി​പി​എ​മ്മി​നു സം​ഭ​വി​ക്കു​ന്ന വീ​ഴ്ച​ക​ളെ പൊ​തു​സ​മൂ​ഹ​ത്തി​നു മു​ന്നി​ല്‍ വി​മ​ര്‍​ശി​ക്കാ​നും തി​രു​ത്ത​ല്‍ ന​ട​പ​ടി​ക​ള്‍ ആ​വ​ശ്യ​പ്പെ​ടാ​നും സി​പി​ഐ​ക്കു മു​മ്പ് സാ​ധി​ച്ചി​രു​ന്നു. ഇ​ട​തു​പ​ക്ഷ​മൂ​ല്യം പ​ല​പ്പോ​ഴും സി​പി​ഐ ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​ന്ന് സി​പി​ഐ​യു​ടെ ദേ​ശീ​യ വ​നി​താ നേ​തൃ​ത്വം ക്ര​മ​സ​മാ​ധാ​ന ത​ക​ര്‍​ച്ച​യും സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളും ശ​ക്ത​മാ​യ ഭാ​ഷ​യി​ല്‍ വി​മ​ര്‍​ശി​ച്ച​പ്പോ​ൾ, വി​മ​ര്‍​ശി​ച്ച​വ​രെ ത​ള്ളാ​നും ഭ​ര​ണ​നേ​തൃ​ത്വ​ത്തെ ത​ലോ​ടാ​നു​മാ​ണ് കാ​നം ത​യാ​റാ​യ​ത്.

വ​ര്‍​ധി​ച്ചു​വ​രു​ന്ന സ്ത്രീ​പീ​ഡ​ന​ങ്ങ​ളി​ലും കൊ​ല​പാ​ത​ക​ങ്ങ​ളി​ലും കേ​ര​ള സ​മൂ​ഹം ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്. നീ​തി​ന്യാ​യ​പീ​ഠ​ങ്ങ​ളും ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​രി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചി​ട്ടു​ണ്ട്. കാ​ന​ത്തി​ന്‍റെ നി​ല​പാ​ടു​ക​ള്‍ പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​നു യോ​ജി​ച്ച​ത​ല്ലെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.