കാസര്‍കോട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി നവകേരള സദസ്സ് ഇന്ന് കണ്ണൂരില്‍; പ്രഭാതയോഗം 9ന് പയ്യന്നൂരില്‍

google news
sd

chungath new advt

കണ്ണൂര്‍: കാസര്‍കോട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി നവകേരള സദസ്സ് ഇന്ന് കണ്ണൂര്‍ ജില്ലയില്‍. പയ്യന്നൂര്‍ മണ്ഡലത്തിലാണ് ആദ്യ ജന സദസ്സ്. രാവിലെ 9 മണിക്ക് പ്രഭാത യോഗത്തില്‍ പയ്യന്നൂര്‍, തളിപ്പറമ്പ്, കല്യാശ്ശേരി, ഇരിക്കൂര്‍ മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട പ്രമുഖര്‍ പങ്കെടുക്കും. മുഖ്യമന്ത്രി ഇവരുമായി സംവദിക്കും. ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.

read also   ലോകകപ്പിൽ ഏറ്റവും മികച്ച താരമായി വിരാട് കോഹ്‍ലി; 11 മത്സരങ്ങളിൽനിന്നായി 765 റൺസ്; മൂന്നു സെഞ്ച്വറികൾ ആറു അർധ സെഞ്ച്വറികൾ

11 മണിക്ക് പയ്യന്നൂരിലും, 3 മണിക്ക് മാടായിയിലും, 4.30ന് തളിപറമ്പിലും, 6 മണിക്ക് ശ്രീകണ്ഠപുരത്തുമാണ് ജനസദസ്സുകള്‍. ശക്തികേന്ദ്രങ്ങളില്‍ പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കാനാണ് സിപിഎം ശ്രമം. നാളെയും മറ്റന്നാളും കണ്ണൂര്‍ ജില്ലയില്‍ മന്ത്രിസഭയുടെ പര്യടനം തുടരും.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അഞ്ച് മണ്ഡലങ്ങളില്‍ ഏഴായിരത്തോളം പരാതികളാണ് നവകേരള സദസ്സില്‍ എത്തിയത്. നവകേരള സദസില്‍ കാസര്‍കോട് ജില്ലയില്‍ ലഭിച്ചത് 14,600 പരാതികളാണ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു 

Tags