ഇടുക്കിയിൽ വാഹനാപകടത്തിൽ പരിക്കേറ്റവരെ അവഗണിച്ച സംഭവം; പൊലീസുകാർക്ക് വീഴ്ച ഉണ്ടായെന്ന് കണ്ടെത്തൽ

google news
idukki

chungath new advt

ഇടുക്കി: കട്ടപ്പനയിൽ വാഹനാപകടത്തിൽ പരിക്കേറ്റവരെ അവഗണിച്ചതിൽ പൊലീസുകാർക്ക് വീഴ്ച ഉണ്ടായെന്ന് കണ്ടെത്തൽ. ഇതുസംബന്ധിച്ച് കട്ടപ്പന ഡിവൈ.എസ്.പി റിപ്പോർട്ട്‌ നൽകും. പൊലീസുകാർക്കെതിരെ വകുപ്പുതല നടപടിക്ക് ശിപാർശ ചെയ്യും. ശനിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. ഇരുചക്ര വാഹനവും പിക്കപ്പും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇതിൽ ബൈക്ക് യാത്രികരായ യുവാക്കൾക്ക് പരിക്കേൽക്കുകയും ചെയ്തു.

നാട്ടുകാർ ഇവരെ ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമത്തിനിടെയാണ് ഇതുവഴി നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ വാഹനം എത്തിയത്. പൊലീസ് വാഹനത്തിൽ കയറ്റി ഇവരെ കയറ്റി ആശുപത്രിയിലെത്തിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ അതിനു തയാറായില്ല.

READ ALSO...മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച സംഭവം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക് മര്‍ദ്ദനം; 14 സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു

പരിക്കേറ്റവരെ ജീപ്പിൽ കയറ്റാതെ പൊലീസ് വാഹനം ഇവിടെ നിന്ന് വിട്ടുപോവുകയായിരുന്നു. പിന്നാലെ മറ്റൊരു വാഹനത്തിൽ ഇരു യുവാക്കളെയും കയറ്റിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോ​ഗസ്ഥരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. അപകടസമയത്ത് ഇടപെടാതെ പരിക്കേറ്റവരെ അവഗണിച്ച പൊലീസ് നടപടിയിൽ വിമർശനം ശക്തമായിരുന്നു. ഇക്കാര്യത്തിൽ ജില്ലാ പൊലീസ് മേധാവി വിശദീകരണവും തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ പ്രാഥമിക റിപ്പോർട്ട് തയാറാക്കിയത്. അതേസമയം, പരിക്കേറ്റ രണ്ടു പേരും ആശുപത്രിയിൽ ചികിത്സയിൽ ആണ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു