×

കെ-ഫോണ്‍ പദ്ധതിയിൽ അഴിമതി ആരോപണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഹെെക്കോടതിയിൽ

google news
,

കൊച്ചി: കെ-ഫോണ്‍ പദ്ധതിയില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഹൈക്കോടതിയെ സമീപിച്ചു.

പദ്ധതിയില്‍ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. തിങ്കളാഴ്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയില്‍ വരും.

പദ്ധതിയില്‍ വ്യാപകമായ അഴിമതി നടന്നിട്ടുണ്ട്. കരാറുകളിലടക്കം വലിയ അഴിമതിയുണ്ട്. ശാസ്ത്രീയമായി എങ്ങനെ അഴിമതി നടത്താമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കെ-ഫോണെന്നും പ്രതിപക്ഷ നേതാവ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

എ.ഐ ക്യാമറ പദ്ധതിയില്‍ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി വി.ഡി സതീശനും രമേശ് ചെന്നിത്തലയും നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ നീക്കം.