തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തിരഞ്ഞെടുത്ത മാര്‍ക്കറ്റുകളുടെ ആധുനികവല്‍ക്കരണത്തിന് കിഫ്ബി ഫണ്ടില്‍ നിന്നും 100 കോടി രൂപ: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

9
തിരുവനന്തപുരം: വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തിരഞ്ഞെടുത്ത മാര്‍ക്കറ്റുകളുടെ ആധുനികവല്‍ക്കരണത്തിന് കിഫ്ബി ഫണ്ടില്‍ നിന്നും 100 കോടി രൂപ അനുവദിച്ചതായി തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. ഇത് പ്രകാരം അഞ്ച് പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയതായും മന്ത്രി പറഞ്ഞു.

കോട്ടക്കല്‍ നഗരസഭ മാര്‍ക്കറ്റ്, കാലടി ഗ്രാമപഞ്ചായത്ത് മാര്‍ക്കറ്റ്, വടക്കാഞ്ചേരിയില്‍ അത്താണി, ഓട്ടുപാറ മാര്‍ക്കറ്റുകള്‍, നെടുമങ്ങാട്, ഇരിഞ്ചയം മുനിസിപ്പല്‍ മാര്‍ക്കറ്റ്, ആലുവ തോട്ടക്കാട്ടുകരയില്‍ മിനി മാര്‍ക്കറ്റ് എന്നിവയ്ക്കാണ് ഭരണാനുമതി നല്‍കിയതെന്ന് മന്ത്രി വ്യക്തമാക്കി.