ഇൻസുലേറ്റർ മാറാനായി ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു

google news
shock

enlite 5
തൃശൂർ: കൈപമംഗലത്ത് 11 കെ വി ലൈനിൽ നിന്നും ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു. കെഎസ്ഇബി കയ്പമംഗലം സെക്ഷനിലെ ജീവനക്കാരൻ അഴീക്കോട് പേബസാർ സ്വദേശി തമ്പി (45) ആണ് മരിച്ചത്. ചെന്ത്രാപ്പിന്നി ചിറക്കൽ പള്ളിക്കടുത്ത് ഉച്ചക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. ഏരിയൽ ട്രോളി വാഹനത്തിൽ കയറി 11 കെ.വി ലൈനിലെ ഇൻസുലേറ്റർ മാറാനായി ശ്രമിക്കുമ്പോഴാണ് ഷോക്കേറ്റത്.


ലൈൻ ഓഫ് ചെയ്ത ശേഷമാണ് ജോലിക്ക് കയറിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. എന്നാല് എങ്ങിനെയാണ് വൈദ്യുതി പ്രവഹിച്ചതെന്ന് വ്യക്തമല്ല. ഉടൻ തന്നെ ചെന്ത്രാപ്പിന്നിയിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഈ വാർത്ത കൂടി വായിക്കു....

ആദ്യം ഹൈക്കോടതിയിൽ പോകു; നിരോധനത്തിനെതിരായ പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

മറ്റൊരു സംഭവത്തില്‍ കോഴിക്കോട് മൂലാട് വയോധികയെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. ചക്കത്തൂർ വിജയലക്ഷ്മി 64)ആണ് മരിച്ചത്. പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റാണ് മരണമെന്ന് നിഗമനം. ഇന്ന് രാവിലെയാണ് ഇവരുടെ മൃതദേഹം വയലിൽ കണ്ടെത്തിയത്. പുല്ലരിയാൻ പോയപ്പോൾ ഷോക്ക് ഏറ്റതെന്നാണ് സംശയം. ഇവരുടെ മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു