കരുനാഗപ്പള്ളി യൂണിറ്റിലെ ഡ്രൈവർ സജി എസ്, കണ്ടക്ടർ സുജിത്ത് എസ് എന്നിവരുടെ സമർത്ഥവും അവസരോചിതവുമായ ഇടപെടൽ 44 യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചു. 2024 ഫെബ്രുവരി 23-ന് കരുനാഗപ്പള്ളിയിൽ നിന്ന് തോപ്പുംപടിയിലേക്ക് സർവീസ് നടത്തിയ RN 777 ബോണറ്റ് നമ്പറുള്ള കെഎസ്ആർടിസിയുടെ ഒരേ ഒരു വെസ്റ്റിബ്യൂൾ ബസ് കായംകുളം എംഎസ്എം കോളേജിന് മുൻവശത്ത് വച്ച് തീപിടുത്തത്തിന് ഇരയായി.
ബസ്സിന്റെ സൈലൻസർ ഭാഗത്ത് നിന്ന് അമിതമായ പുകയും കരിഞ്ഞ ഗന്ധവും അനുഭവപ്പെട്ട ഉടൻ തന്നെ അപകടസാധ്യത മനസ്സിലാക്കി ഡ്രൈവർ സജി കണ്ടക്ടർ സുജിത്തിന്റെ സഹായത്തോടെ യാത്രക്കാരെ പെട്ടെന്ന് ബസ്സിൽ നിന്ന് പുറത്തിറക്കി. യാത്രക്കാർക്ക് യാതൊരു അപകടവും സംഭവിക്കാതെ അവരെ രക്ഷപ്പെടുതിയതിനാൽ വൻ ദുരന്തമാണ് ഒഴിവാക്കാനായത് .
അപകടത്തിൽ നിന്ന് യാത്രക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയ ഡ്രൈവർ സജി എസ്, കണ്ടക്ടർ സുജിത്ത് എസ് എന്നിവരെ ബഹു:ഗതാഗത വകുപ്പ് മന്ത്രി ശ്രീ.കെ.ബി.ഗണേഷ് കുമാർ അനുമോദനങ്ങൾ അറിയിച്ചു. കൂടാതെ കെ.എസ്.ആർ.ടി.സി. ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ശ്രീ.പ്രമോജ് ശങ്കർ IOFS അനുമോദനങ്ങൾ അറിയിക്കുകയും പ്രശംസ പത്രം നൽകുകയും ചെയ്തു.
Read more …..
- കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രമേയം അവതരിപ്പിച്ച് തൃശൂർ അതിരൂപത; മണിപ്പൂർ വിഷയത്തിൽ രൂക്ഷ വിമർശനവുമായി സമുദായ ജാഗ്രതാ സമ്മേളനം
- ബിജെപിയിൽ ചേർന്ന് ബിഎസ്പി എംപി റിതേഷ് പാണ്ഡെ:നരേന്ദ്രമോദി വിരുന്നിനു ക്ഷണിച്ച എംപിമാരിൽ ഒരാൾ
- യുപിയിലെ കൗശാംബി ജില്ലയിയിൽ സ്ഫോടനം; 5 മരണം; മരണസംഖ്യ ഉയരാൻ സാധ്യതയെന്ന് പൊലീസ്
- പ്രസിഡന്റ് സ്ഥാനാർഥിത്വം: സൗത്ത് കരോളിന പ്രൈമറിയിൽ നിക്കി ഹേലിയെ തകർത്ത് ഡൊണാൾഡ് ട്രംപിന് ജയം
- ബാലുശേരിയിൽ ഹോം നഴ്സ് മരണപ്പെട്ടത് മകൻ എറിഞ്ഞ കല്ലുകൊണ്ട്; പ്രതി അറസ്റ്റിൽ
അനുമോദന ചടങ്ങിൽ കെഎസ്ആർടിസിയുടെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. ഈ സംഭവം കെഎസ്ആർടിസി ജീവനക്കാരുടെ പ്രതിബദ്ധതയുടെയും യാത്രക്കാരുടെ സുരക്ഷയോടുള്ള അവരുടെ കരുതലിന്റെയും നേർക്കാഴ്ചയാണ്. അവരുടെ ധൈര്യവും, സേവനതല്പരതയും, സമയോചിതമായ ഇടപെടലും മറ്റുള്ളവർക്ക് ഒരു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.