കോഴിക്കോട്: ബാലുശേരിയില്‍ ഹോം നഴ്സിയ കരിയാത്തന്‍കാവ് കുന്നുമ്മല്‍ ഗോവിന്ദന്റെ ഭാര്യ അമ്മിണി (53) മരിച്ചത് മകൻ എറിഞ്ഞകല്ലുകൊണ്ട്. മരണവുമായി ബന്ധപ്പെട്ട് മകന് മണികണ്ഠനെ ബാലുശേരി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടോടെയാണ് കേസിനാസ്പദമായ സംഭവങ്ങള്‍ അരങ്ങേറുന്നത്. സാരമായി പരുക്കേറ്റ അമ്മിണി ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
കുടുംബ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഇവരുടെ വീട്ടില്‍ ബന്ധുക്കള്‍ എത്തിയിരുന്നു. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് അവര്‍ മടങ്ങിയതിന് ശേഷമാണ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത്. വീട്ടുകാരോട് പ്രകോപനപരമായി പെരുമാറിയ മണികണ്ഠന് കൈയ്യില്‍ കിട്ടിയതെല്ലാം വലിച്ചെറിയുകയായിരുന്നു. ഇതിനിടയില്‍ വലിച്ചെറിഞ്ഞ കല്ല് അമ്മിണിയുടെ തലയില്‍ കൊള്ളുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ അമ്മിണിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മണികണ്ഠന് പിടിയിലാകുന്നത്. കോടതിയില്‍ ഹാജരാക്കിയ മണികണ്ഠനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.