തിരുവനന്തപുരം: നിയമസഭ കൈയാങ്കളിക്കേസിന്റെ തുടരന്വേഷണത്തിന് കോടതിയുടെ അനുമതി. തിരുവനന്തപുരം സിജെഎം കോടതി സര്‍ക്കാരിന് അനുമതി നല്‍കിയത്. കേസ് വിചാരണയ്ക്കെടുക്കുന്നതിന് തൊട്ടുമുമ്പായിട്ടാണ് തുടരന്വേഷണത്തിന് അനുമതി തേടി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചാണ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത്.
Also read : ഗള്‍ഫ് വിമാന ടിക്കറ്റ് നിരക്ക് വര്‍ധനയില്‍ ഇടപെടാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
കേസിന്റെ വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ള നീക്കത്തിന്റെ ഭാഗമാണ് തുടരന്വേഷണ ആവശ്യമെന്ന ആരോപണവും പ്രതിപക്ഷം അടക്കംഉയർത്തിയിരുന്നു . 60 ദിവസത്തിനുള്ള തുടരന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഓരോ മൂന്ന് ആഴ്ച കൂടുമ്പോഴും അന്വേഷണ പുരോഗതി കോടതിയെ അറിയിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.മന്ത്രി വി. ശിവന്‍കുട്ടി, മുന്‍മന്ത്രിമാരായ കെ.ടി. ജലീല്‍, ഇ.പി. ജയരാജന് തുടങ്ങിയവരടക്കം ആറു പ്രതികളാണ് കേസിലുള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം