കണ്ണൂരിലെ ലോറിഡ്രൈവറുടെ കൊലപാതകം; രണ്ടുപേർ അറസ്റ്റിൽ

google news
arrested
 

കണ്ണൂര്‍: കണ്ണൂർ എസ്.പി. ഓഫീസിനു മുന്നില്‍ ലോറി ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കണിച്ചാർ സ്വദേശി ജിന്റോയെ കൊലപ്പെടുത്തിയ കേസിൽ ഷബീര്‍, അല്‍ത്താഫ് എന്നിവരാണ് അറസ്റ്റിലായത്. 

തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കവർച്ചാ ശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. ജിന്റോ ലോറിയിൽ കിടുന്നുറങ്ങുന്നതിനിടെ പ്രതികൾ മോഷണത്തിന് ശ്രമിച്ചു. പ്രതിരോധിച്ചപ്പോൾ ആയുധം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇപ്പോൾ അറസ്റ്റിലായവർ നേരത്തെയും നിരവധി കേസുകളിൽ പ്രതികളായിട്ടുണ്ട്.

എ.ഐ ക്യാമറ വഴി ഇന്ന് കണ്ടെത്തിയത് 28,891 നിയമലംഘനങ്ങൾ; നോട്ടീസ് ഉടനെത്തും

  
സംഭവത്തിനുപിന്നാലെ തന്നെ ഷബീറും അല്‍ത്താഫും ഉൾപ്പെട്ട അക്രമിസംഘത്തെ പോലീസ് പിടികൂടിയിരുന്നു. വിശദമായ ചോദ്യംചെയ്യലിന് ശേഷം ഷബീറിനും അല്‍ത്താഫിനുമാണ് കൊലപാതകവുമായി ബന്ധമെന്ന് വ്യക്തമായി. അതനുസരിച്ച് വൈകിട്ടോടെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. മോഷണമായിരുന്നു ഇവരുടെ ആക്രണലക്ഷ്യമെന്നും പോലീസ് വ്യക്തമാക്കി.

ഷബീറും അല്‍ത്താഫും ചേര്‍ന്നാണ് ജിന്റോയെ കാലില്‍ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ആഴത്തിലുള്ള ഈ മുറിവാണ് ജിന്‌റോയുടെ മരണകാരണമായത്. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam