കണ്ണൂർ:കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട മമ്പറം ദിവാകരൻ സ്വതന്ത്രനായി മത്സരിക്കുമെന്ന തീരുമാനത്തിൽനിന്നു പിൻവാങ്ങി.കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത് കെ.സുധാകരനാണെങ്കിൽ താൻ സ്വതന്ത്രനായി മത്സരിക്കുമെന്നായിരുന്നു മമ്പറം ദിവാകരൻ നേരത്ത പ്രഖ്യാപിച്ചത്.
സുധാകരന്റെ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് എതിരെയാണു തന്റെ മത്സരമെന്നായിരുന്നു ദിവാകരന്റെ വാദം.യുഡിഎഫ് കൺവീനർ എം.എം.ഹസനുമായി സംസാരിച്ചതിനു പിന്നാലെയാണു മമ്പറം ദിവാകരൻ തീരുമാനത്തിൽനിന്നും പിൻവാങ്ങിയത്.
പാർട്ടിയിൽ തിരിച്ചെടുക്കാമെന്നും പദവി തിരികെ നൽകുന്നതിൽ ഉടൻ തീരുമാനമെടുക്കാമെന്നും ഹസൻ മമ്പറം ദിവാകരനെ അറിയിച്ചതായാണു വിവരം. കെപിസിസി എക്സിക്യൂട്ടിവ് അംഗമായിരുന്നു മമ്പറം ദിവാകരൻ. രണ്ടു വർഷം മുൻപാണു ദിവാകരനെ കോണ്ഗ്രസ് പുറത്താക്കിയത്.
Read more ….
- ഗാസയിൽ സമാധാനം പുനസ്ഥാപിക്കണം : ഓസ്കാർ വേദിയിൽ റെഡ് പിൻ ധരിച്ചെത്തി താരങ്ങൾ
- പാർലമെൻ്റിലെ ഇരു സഭകളിലും ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടന മാറ്റിയെഴുതുമെന്ന് ബി.ജെ.പി എം.പി : വിശദീകരണവുമായി പാർട്ടി
- ഹിമാചലിലെ വിമത എം.എൽ.എമാരുടെ അയോഗ്യത സംബന്ധിച്ച ഹർജി നാളെ സുപ്രീം കോടതിയിൽ
- രാജിക്ക് കാരണം ബംഗാൾ സന്ദർശനത്തിനിടെയുണ്ടായ അഭിപ്രായവ്യത്യാസം
- പിക്കപ്പ് ജീപ്പ് മറിഞ്ഞ് അസം സ്വദേശി മരിച്ചു:9 പേർക്ക് പരിക്കേറ്റു
തലശ്ശേരിയിലെ ഇന്ദിരാ ഗാന്ധി ആശുപത്രി സഹകരണ സംഘം തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഔദ്യോഗിക പാനലിനെതിരെ മമ്പറം ദിവാകരന്റെ നേതൃത്വത്തിലുള്ള ബദൽ പാനൽ മത്സരിക്കുന്നത് അച്ചടക്കലംഘനമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്ന കെപിസിസിയുടെ നടപടി. കെപിസിസി നിർവാഹക സമിതി അംഗമായിരുന്ന ദിവാകരൻ 2 തവണ ധർമടം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്.