×

മുഖ്യമന്ത്രിയോട് പലര്‍ക്കും അസൂയ : മന്ത്രി സജി ചെറിയാന്‍

google news
Wh
ഇന്ന് മുഖ്യമന്ത്രിയോട് പലര്‍ക്കും അസൂയ കൂടുകയാണെന്ന് മന്ത്രി സജി ചെറിയാന്‍. നടക്കാതെ പോയ നിരവധി പദ്ധതികള്‍ അദ്ദേഹം പ്രാവര്‍ത്തികമാക്കുന്നു. അപ്പോഴാണ്, ചിലര്‍ അദ്ദേഹം വണ്ടിയിടിച്ച്‌ മരിക്കുമെന്ന് പറയുന്നു. ചിലര്‍ ബോംബ് വെക്കണമെന്ന് പറയുന്നു. വെള്ളമൊഴിച്ച്‌ പ്രാകുന്നു, വിളക്കു കത്തിച്ച്‌ പ്രാകുന്നു. ഇതിനായി എത്ര മറിയക്കുട്ടിമാരെയാണ് ഇതിനായി രംഗത്തിറക്കിയിരിക്കുന്നത്. അവരെയൊക്കെ ഉപയോഗപ്പെടുത്തുകയാണിന്ന്. ഞാനൊന്നും പറയുന്നില്ല. ഒന്നും പറയാൻ പറ്റാത്ത കാലമാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
   
78 വയസ്സുള്ള മുഖ്യമന്ത്രി ഞങ്ങളേക്കാള്‍ ആരോഗ്യവാനായാണ് കഴിഞ്ഞ 37 ദിവസം കേരളം മുഴുവന്‍ പര്യടനം നടത്തിയതെന്ന് സജി ചെറിയാൻ പറഞ്ഞു. നടക്കാതെപോകുന്ന ഒട്ടേറെ പ്രവൃത്തികള്‍ നടത്തിയെടുക്കുക എന്നത് കേരള സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും നിശ്ചയദാര്‍ഢ്യമാണ്. ഇൗ സാഹചര്യത്തിലാണ് അസൂയക്കാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. എന്നാലിതൊന്നും അദ്ദേഹത്തെ ബാധിക്കുന്നില്ല. ഏറ്റെടുത്ത പ്രവൃത്തികള്‍ എല്ലാം പൂര്‍ത്തിയാക്കുകയാണിന്നെന്ന് മന്ത്രി പറഞ്ഞു.
 
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു