×

മസാല ബോണ്ട് കേസ്; തോമസ് ഐസക്കിന് വീണ്ടും ഇ.ഡി നോട്ടീസ്

google news
isac
തിരുവനന്തപുരം: മസാല ബോണ്ട് കേസിൽ മുൻ മന്ത്രി തോമസ് ഐസക്കിന് വീണ്ടും ഇ ഡി സമൻസ്. ചൊവ്വാഴ്ച കൊച്ചി ഇ ഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. ജനുവരി 12 നും, 21നും ഹാജരാകാൻ നോട്ടീസ് ലഭിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതിനെ തുടർന്നാണ് വീണ്ടും സമൻസ് അയച്ചിരിക്കുന്നത്.

ഇഡിയുടെ സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതിനിടെയാണ് വീണ്ടും സമൻസ് അയച്ചത്. ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിന് വിരുദ്ധമാണ് ഇ ഡി അയച്ച സമൻസെന്നാണ് തോമസ് ഐസക്കിന്റെ വാദം.
 
ഇ.ഡി സമൻസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തോമസ് ഐസക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മസാല ബോണ്ടിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും മുഖ്യമന്ത്രി അടക്കമുള്ളവരുടെ അറിവോടെയാണ് എല്ലാ കാര്യങ്ങളും ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

      

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ