കോഴിക്കോട്: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ്. തമിഴ്‌നാട്ടിലെ സ്ഥലങ്ങൾ കാണിച്ച് ഇത് തങ്ങൾ ഏറ്റെടുത്ത സ്ഥലമാണെന്നും, മൂന്ന് വർഷത്തിനുള്ളിൽ ആയിരം വീടുകൾ ഇവിടെ നിർമിക്കണമെന്ന് പറഞ്ഞ് കരാറുകാരെ പറ്റിച്ചാണ് തട്ടിപ്പ് സംഘം പണം തട്ടുന്നത്.തട്ടിപ്പിന് പിന്നിൽ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ആളുകളാണ്
ഈ ഭൂമിയിൽ പല കരാറുകാരും നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമ്പോഴാണ് ശരിയായ ഭൂവുടമകൾ വിവരമറിഞ്ഞെത്തുന്നത്. പിന്നാലെയാണ് കരാറുകാർ തട്ടിപ്പിന്റെ ചുരുളഴിയുന്നത്. അപ്പോഴേക്കും ഇഎംഡി ആയും മറ്റും കരാറുകാർ ലക്ഷങ്ങളും കോടികളും നൽകിയിട്ടുണ്ടാകും.
‘PMAY പദ്ധതി പ്രകാരം ആയിരത്തോളം വീട് നിർമിക്കാനാണ് IHFL എന്ന കമ്പനിയുമായി കരാറിൽ ഏർപ്പെട്ടത്. ഇതിന്റെ ഇഎംഡിയായി 40 ലക്ഷം രൂപ അയച്ചു. എന്നാൽ ജോലി ആരംഭിക്കാനായി വർക്ക് ഓർഡർ നൽകുകയോ ഒന്നും ചെയ്തില്ല. കരാർ എഴുതുന്നതിന് മുൻപായി തിരുന്നൽവേലയിൽ പോയിരുന്നു. അവിടെ നിർമാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത് കണ്ടാണ് കമ്പനിയുമായി കരാറിൽ ഏർപ്പെട്ടത്’ – തട്ടിപ്പിനിരയായ വ്യക്തി മാധ്യമങ്ങളോട് പറഞ്ഞു.
പ്രശസ്ത സിനിമാ സംവിധായകന്‍ കെ ജി ജോര്‍ജ് അന്തരിച്ചു
മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ നൂറോളം മലയാളികളാണ് ഇത്തരത്തിൽ തട്ടിപ്പിന് ഇരകളായത്. തമിഴ്‌നാട്ടിൽ രാജശേഖരൻ എന്ന വ്യക്തിയാണ് തട്ടിപ്പിന് പിന്നിൽ. കേരളത്തിൽ നിന്ന് തട്ടിപ്പ് നടത്തുന്നത് ആരെന്ന കാര്യത്തിൽ വ്യക്തതയില്ല. തട്ടിപ്പ് സംഘത്തിന് എതിരെ കേരളത്തിലും, തമിഴ്‌നാട്ടിലും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















