കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ആഞ്ഞടിച്ച് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ വീണ്ടും രംഗത്ത്. ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ടിൽ പി.വി എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് പിണറായി വിജയൻ എന്ന് തന്നെയാണെന്നും മറിച്ച് തെളിയിച്ചാൽ തന്റെ എംഎൽഎ സ്ഥാനം രാജിവയ്ക്കാമെന്നും മാത്യൂ കുഴൽനാടൻ വെല്ലുവിളിച്ചു. കൊച്ചിയിൽ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം രൂക്ഷമായ പരാമർശം നടത്തിയത്.
മകൾ വീണ വിജയൻ കരിമണൽ കമ്പനിയിൽ നിന്നും പണം വാങ്ങി എന്ന കാര്യം മുഖ്യമന്ത്രി സമ്മതിച്ചു. ഇത് സേവനത്തിനായി രണ്ട് കമ്പനികൾ തമ്മിൽ കരാർപ്രകാരം നൽകിയ പണമാണെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണ്.
അക്കൗണ്ട് വഴി പണം വാങ്ങിയാൽ സുതാര്യമെന്നാണോ മുഖ്യമന്ത്രി പറയുന്നതെന്നും ഒരു കമ്മ്യൂണിസ്റ്റുകാരൻ പോലും വിശ്വസിക്കില്ല എന്ന നിലയിലേക്ക് പിണറായി തകർന്നിരിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
സർക്കാർ രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയാണ്, ഇതിനായി അന്വേഷണ എജൻസികളെ ദുരുപയോഗം ചെയ്യുന്നു. അഴിമതിക്കെതിരെ സർക്കാരിന് ഉപയോഗിക്കാൻ കഴിയുന്ന പവർഫുൾ ടൂളാണ് വിജിലൻസ്. എന്നാൽ സർക്കാർ ഇന്ന് ഏത് തരത്തിലാണ് വിജിലൻസിനെ കൈകാര്യം ചെയ്യുന്നതെന്ന് മാത്യു കുഴൽനാടൻ ചോദിച്ചു.
സർക്കാരിന്റെ ഏതന്വേഷണത്തോടും സഹകരിക്കും. എന്നാൽ അധികാരം ഉപയോഗിച്ച് തന്നെ തളർത്താമെന്നാണ് സർക്കാരിന്റെ തീരുമാനമെങ്കിൽ നിയമപരമായി നേരിടുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. ഇതിൽ എം.എൽ.എ സ്ഥാനം ഏതെങ്കിലും നിലക്ക് തടസം നിൽക്കുകയാണെങ്കിൽ ആ പ്രിവിലേജ് വേണ്ടെന്ന് വെക്കാൻ തയ്യാറാണെന്ന് മാത്യു കൂട്ടിചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം