തിരുവനന്തപുരം: എൻസിപി ( ശരത് പവാർ വിഭാഗം ) കോൺഗ്രസിൽ ലയിക്കില്ലന്ന് ശരത് പവാർ പി.സി.ചാക്കോയ്ക്ക് ഉറപ്പ് നൽകി. അടുത്തിടെ ശരത് പവാറിൻ്റെ സഹോദരി പുത്രനായ അജിത് പവാർ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും പാർട്ടിയുടെ പേരും ചിഹ്നവും സ്വന്തമാക്കിയിരുന്നു. ശരത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപിയെ മാത്രമേ അംഗീകരിക്കുകയുള്ളുവെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ നിലപാട് വ്യക്തമാക്കിയിരുന്നു.
തുടർന്ന് എൻസിപിയുടെ പേരിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് അജിത് പവാർ പക്ഷം ആവശ്യപ്പെട്ടിരുന്നു. ശശീന്ദ്രൻ നടത്തിയത്ത് അച്ചടക്ക ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അജിത് പവാർ വിഭാഗത്തിൻ്റെ ആവശ്യം.എന്നാല്‍ നിലവിലുള്ള ഒരു പദവിയും രാജിവയ്‌ക്കേണ്ടതില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശശീന്ദ്രന് നൽകിയ നിർദേശം.
കേരളത്തിൽ ചാക്കോയേയും ശശീന്ദ്രനേയും മാത്രം അംഗീകരിച്ചാൽ മതിയെന്നാണ് സിപിഎം നിലപാട്. ശരത് പവാർ കോൺഗ്രസിൽ ലയിക്കുമെന്ന അഭ്യൂഹങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായിരുന്നു. ശരത് പവാർ വിഭാഗം കോൺഗ്രസിൽ ലയിച്ചാലും ശശീന്ദ്രനും ചാക്കോയ്ക്കും രാഷ്ട്രീയ അഭയം നൽകാനാണ് സിപിഎമ്മിൻ്റെ തീരുമാനം. ഇത് സംബന്ധിച്ച ഉറപ്പ് ഇരുനേതാക്കൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയിട്ടുണ്ട്. നിലവിൽ ജെഡിയുവിനെ മുന്നണിയിൽ നിലനിർത്തിയത് പോലെ തന്നെ എൻസിപിയേയും മുന്നണിയിൽ നിലനിർത്താമെന്നാണ് സിപിഎം കണക്കുകൂട്ടൽ.
അതേ സമയം പി.സി. ചാക്കോയേയും എ.കെ. ശശീന്ദ്രനേയും അംഗീകരിക്കുമ്പോൾ മറ്റൊരു എൻസിപി ജനപ്രതിനിധിയായ കുട്ടനാട് എംഎല്‍എ തോമസ് കെ.തോമസിനെ തല്‍കാലം പരിഗണിക്കേണ്ടതില്ല എന്നാണ് സിപിഎം നിലപാട്. രണ്ടാം പിണറായി സർക്കാർ രണ്ടരവർഷം പിന്നിട്ടപ്പോൾ ശശീന്ദ്രന് പകരം തന്നെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി തോമസ് കെ തോമസ് എത്തിയിരുന്നു.
Read More:
- ടി.പി.വധക്കേസില്‍ സിപിഎമ്മിന് ബന്ധമുണ്ട്: മുഖ്യമന്ത്രി നിയമസഭയില്‍ സമ്മതിച്ചു; എന്‍. ഷംസുദ്ദീന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി
- ശ്രീന ഹാജരായില്ല; ഹൈറിച്ച് തട്ടിപ്പ് കേസിൽ കെ.ഡി. പ്രതാപനെ ചോദ്യം ചെയ്യുന്നത് തുടരുന്നു
- പ്രിയ വർഗീസിൻ്റെ നിയമനത്തിനെതിരെ സുപ്രീംകോടതി ജഡ്ജി; ഹൈക്കോടതി യുജിസി ചട്ടം തെറ്റായി വ്യാഖ്യാനിച്ചെന്ന് നിരീക്ഷണം
- നിർണായകമായി സിസിടിവി ദൃശ്യം:ബൈക്കിൽ രണ്ടുപേർക്കിടയിൽ കുട്ടിയെ കണ്ടെന്ന് യുവാവ്
- 75ലക്ഷം രൂപയുടെ ഭാഗ്യശാലി ആര്?; വിൻ വിൻ ലോട്ടറിയുടെ ഫലം ഇവിടെ കാണാം
ശരത് പവാർ – അജിത് പവാർ ഭിന്നിപ്പ് മുതലെടുക്കാന്‍ തോമസ് കെ തോമസ് ശ്രമിച്ചാലും സിപിഎം അതിന് വഴങ്ങേണ്ടതില്ല. ചാക്കോയും ശശീന്ദ്രനും പറയുന്നവരെ മാത്രമേ തല്‍കാലം സിപിഎം അംഗീകരിക്കേണ്ടതുള്ളു. ഇവർക്കെതിരെ തോമസ് കെ തോമസ് എന്ത് നടപടി എടുത്താലും കാര്യമാക്കേണ്ടതില്ല എന്നാണ് സിപിഎമ്മിൻ്റെ അപ്രഖ്യാപിത നിലപാട്. ജെഡിയു ദേശീയ നേതൃത്വം ബിജെപിയുമായി സഖ്യം ഉണ്ടാക്കിയപ്പോൾ മന്ത്രി കൃഷ്ണന്‍കുട്ടിയേയും മാത്യു ടി.തോമസിനേയും സമാന രീതിയിൽ സിപിഎം സംരക്ഷിച്ചിരുന്നു.