കൊച്ചി: കണ്ടല ബാങ്ക് തട്ടിപ്പ് കേസ് പ്രതി ഭാസുരാംഗന് ജയിലിൽ വെച്ചുണ്ടായത് ഹൃദയാഘാതമെന്ന് ഡോക്ടർമാർ. ഭാസുരാംഗൻ ഐ.സി.യുവിൽ തന്നെ ചികിത്സയിൽ തുടരും.
കേസിൽ അഞ്ചാം തീയതി വരെ റിമാൻഡിലായിരുന്ന ഭാസുരാംഗന്‍റെ ആരോഗ്യനില എറണാകുളം ജയിലില്‍ വെച്ച് മോശമാവുകയായിരുന്നു. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ചികിത്സ തേടിയത്.
ഭാസുരാംഗന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചിരുന്നു. ആവശ്യമെങ്കിൽ ചികിത്സ ഉറപ്പാക്കണമെന്ന് കോടതി നിർദേശിക്കുകയും ചെയ്തിരുന്നു.
101 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിന്റെ മുന്‍ പ്രസിഡന്റും സിപിഐ പ്രാദേശിക നേതാവുമായിരുന്നു ഭാസുരാംഗനെ ചൊവ്വാഴ്ചയാണ് ഇ.ഡി അറസ്റ്റ് ചെയ്തത്. അന്വേഷണം പുരോഗമിക്കുന്നതിനിടെ സിപിഐ ഭാസുരാംഗനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു