×

നവകേരള സദസ്സിൽ പ​ങ്കാളികളായത്​ 35 ലക്ഷം പേരെന്ന്​ സി.പി.എം

google news
download - 2024-01-15T002559.705

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ന​ട​ത്തി​യ ന​വ​കേ​ര​ള സ​ദ​സ്സി​ൽ 35 ല​ക്ഷം പേ​രു​മാ​യി നേ​രി​ട്ട്​ സം​വ​ദി​ക്കാ​നാ​യെ​ന്ന്​ സി.​പി.​എം വി​ല​യി​രു​ത്ത​ൽ. നേ​രി​ട്ട്​ പ​​ങ്കെ​ടു​ത്ത​വ​രി​ൽ പ​കു​തി​യി​ല​ധി​കം സ്ത്രീ​ക​ളാ​ണ്. നേ​രി​ട്ടും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലു​മാ​യി ഒ​ന്ന​ര​ക്കോ​ടി ജ​ന​ങ്ങ​ൾ​ക്ക്​ ന​വ​കേ​ര​ള സ​ദ​സ്സി​​ന്‍റെ സ​ന്ദേ​ശം എ​ത്തി​ക്കാ​നാ​യി.

പ്ര​ഭാ​ത​യോ​ഗ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സി​ലെ​യും ലീ​ഗി​ലെ​യും വ​രെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ പ​​ങ്കെ​ടു​ത്തു.

ല​ഭി​ച്ച അ​പേ​ക്ഷ​ക​ൾ പ​രി​ശോ​ധി​ക്കാ​നും തീ​ർ​പ്പാ​ക്കാ​നും മു​ഖ്യ​മ​ന്ത്രി​ത​ന്നെ ഇ​ട​പെ​ടും. എ​ല്ലാ ജി​ല്ല​ക​ളി​ലും ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ ചു​​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. യു.​ഡി.​എ​ഫ്​ ന​ട​ത്തി​യ ബ​ദ​ൽ​പ​രി​പാ​ടി ജ​ന​പ​ങ്കാ​ളി​ത്ത​മി​ല്ലാ​തെ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും സം​സ്ഥാ​ന സ​മി​തി യോ​ഗം വി​ല​യി​രു​ത്തി.

പാ​ർ​ട്ടി മു​ഖ​പ​ത്ര​മാ​യ ദേ​ശാ​ഭി​മാ​നി ​ക​ന്ന​ട ഭാ​ഷ​യി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags