തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ്സിൽ 35 ലക്ഷം പേരുമായി നേരിട്ട് സംവദിക്കാനായെന്ന് സി.പി.എം വിലയിരുത്തൽ. നേരിട്ട് പങ്കെടുത്തവരിൽ പകുതിയിലധികം സ്ത്രീകളാണ്. നേരിട്ടും സമൂഹമാധ്യമങ്ങളിലുമായി ഒന്നരക്കോടി ജനങ്ങൾക്ക് നവകേരള സദസ്സിന്റെ സന്ദേശം എത്തിക്കാനായി.
പ്രഭാതയോഗങ്ങളിൽ കോൺഗ്രസിലെയും ലീഗിലെയും വരെ മുതിർന്ന നേതാക്കൾ പങ്കെടുത്തു.
ലഭിച്ച അപേക്ഷകൾ പരിശോധിക്കാനും തീർപ്പാക്കാനും മുഖ്യമന്ത്രിതന്നെ ഇടപെടും. എല്ലാ ജില്ലകളിലും ഉയർന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. യു.ഡി.എഫ് നടത്തിയ ബദൽപരിപാടി ജനപങ്കാളിത്തമില്ലാതെ പരാജയപ്പെട്ടെന്നും സംസ്ഥാന സമിതി യോഗം വിലയിരുത്തി.
പാർട്ടി മുഖപത്രമായ ദേശാഭിമാനി കന്നട ഭാഷയിൽ പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു