കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ​ക്കും ബാ​ധ​ക​മാ​ക്കി

covid death
 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ള്‍​ക്കും ബാ​ധ​ക​മാ​ക്കി. ടി​പി​ആ​ർ 20നു ​മു​ക​ളി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ള്‍​ക്ക് 50 പേ​ര്‍​ക്കു മാ​ത്ര​മാ​ക്കി അ​നു​മ​തി.

നേ​ര​ത്തെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 20ൽ ​കൂ​ടു​ത​ലു​ള്ള ജി​ല്ല​ക​ളി​ൽ സാ​മൂ​ഹ്യ, സാം​സ്കാ​രി​ക, സാ​മു​ദാ​യി​ക പ​രി​പാ​ടി​ക​ൾ​ക്കും വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ എ​ന്നി​വ 50 പേ​രാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​രു​ന്നു.

സ​ർ​ക്കാ​ർ, അ​ർ​ദ്ധ സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ, സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​തു​ൾ​പ്പെ​ടെ എ​ല്ലാ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളും ച​ട​ങ്ങു​ക​ളും ഓ​ൺ​ലൈ​ൻ ആ​യി ന​ട​ത്താ​നും നി​ശ്ച​യി​ച്ചി​രു​ന്നു.

ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 30ൽ ​കൂ​ടു​ത​ൽ വ​ന്നാ​ൽ പൊ​തു​പ​രി​പാ​ടി​ക​ൾ ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ല. മാ​ളു​ക​ളി​ൽ ജ​ന​ത്തി​ര​ക്ക് ഉ​ണ്ടാ​കാ​ത്ത രീ​തി​യി​ൽ 25 സ്ക്വ​യ​ർ ഫീ​റ്റി​ന് ഒ​രാ​ളെ​ന്ന നി​ല​യി​ൽ നി​ശ്ച​യി​ക്കേ​ണ്ട​തും അ​ത​നു​സ​രി​ച്ചു മാ​ത്രം ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​നും സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

കോടതികളുടെ പ്രവർത്തനങ്ങൾ പൂർണമായും ഓൺലൈനാക്കിയിട്ടുണ്ട്. തിങ്കളാഴ്ച മുതൽ കോടതികൾ ഓൺലൈനായായിരിക്കും പ്രവർത്തിക്കുക. കോടതിമുറിയിൽ പരിഗണിക്കേണ്ട പ്രത്യേക കേസുകൾ ജഡ്ജിമാർ തീരുമാനിക്കും. ഇക്കാര്യം വ്യക്തമാക്കി ഹൈക്കോടതി സർക്കുലർ പുറത്തിറക്കി. നേരിട്ട് വാദംകേൾക്കുന്ന കേസുകളിൽ കോടതിമുറിയിൽ പതിനഞ്ചുപേരിൽ അധികം പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. നിയന്ത്രണങ്ങൾ 11ന് പുനഃപരിശോധിക്കും.

അതേസമയം തിരുവനന്തപുരം ജില്ലയില്‍ ജില്ലാ ഭരണകൂടം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. 50ലേറെ പേര്‍ പങ്കെടുക്കുന്ന യോഗങ്ങളും ഒത്തുചേരലുകളും  അനുവദിക്കില്ലെന്നും നേരത്തേ നിശ്ചയിച്ച ഇത്തരം യോഗങ്ങള്‍ ഉണ്ടെങ്കില്‍ സംഘാടകര്‍ അത് മാറ്റിവെക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ കളക്ടര്‍ അറിയിച്ചു.