×

നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച സംഭവം; പ്രതി പി.ജി. മനു ഭീഷണിപ്പെടുത്തുന്നതായി ഇരയുടെ പരാതി

google news
download (19)

കൊച്ചി: നിയമസഹായം തേടിയെത്തിയ പെൺകുട്ടിയെ ബലാൽസംഗത്തിന് ഇരയാക്കിയ കേസിലെ പ്രതിയായ മുൻ സർക്കാർ അഭിഭാഷകൻ അഡ്വ. പി.ജി. മനുവിനെതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി ഇരയുടെ കുടുംബം. യുവതിക്കും കുടുംബത്തിനും ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ചാണ് പരാതി നല്‍കിയത്. ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയിട്ടും മനുവിനെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തത് പോലീസിന്റെ വിധേയത്വം കൊണ്ടാണെന്നും പരാതിയില്‍ കുടുംബം ആരോപിക്കുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് ഹിന്ദിക്കാരാണെന്ന് തോന്നിക്കുന്ന രണ്ട് യുവാക്കള്‍ വീട്ടിലെത്തിയെന്ന് പരാതിയില്‍ പറയുന്നു. പലതവണ കോളിങ് ബെല്‍ അടിച്ചിട്ടും തങ്ങള്‍ വാതില്‍ തുറക്കാതിരുന്നപ്പോള്‍ വാതിലില്‍ ആഞ്ഞടിച്ചു. പിറ്റേദിവസം റോഡരികില്‍ കൂടെ നടന്നു പോകുമ്പോള്‍ ഒരു കാര്‍ മനഃപൂര്‍വ്വം ഇടിപ്പിക്കാന്‍ ശ്രമിച്ചു. ചാടിമാറിയതിനാലാണ് രക്ഷപ്പെട്ടതെന്നും പരാതിയില്‍ പറയുന്നു.

ഇരയായ യുവതിയുടെ അമ്മയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. മകള്‍ ഒന്നരമാസത്തിലേറെയായി മാനസിക പിരിമുറുക്കത്തിന് ചികിത്സയിലാണെന്നും പരാതിയില്‍ പറയുന്നു. കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ അഭിഭാഷകയായ അഡ്വ. പത്മലക്ഷ്മിയുടെ സഹായത്തോടെ ഇ-മെയില്‍ വഴിയാണ് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഗതികേടിന്റെ ശബ്ദമാണ് കുടുംബത്തിന്റെ പരാതിയെന്നും മുഖ്യമന്ത്രി അടിയന്തിരമായി വിഷയത്തില്‍ ഇടപെടണമെന്നും അഡ്വ. പത്മലക്ഷ്മി പറഞ്ഞു.

ഈ വാർത്തകൂടി വായിക്കൂ....മദ്യലഹരിയിൽ ഗൃഹനാഥനെയും മകളെയും കുത്തിപ്പരിക്കേല്‍പ്പിച്ചു; ഓട്ടോഡ്രൈവർ പിടിയിൽ

പ്രതിയായ അഡ്വ. പി.ജി. മനു സ്വതന്ത്രമായി വിഹരിച്ച് നടക്കുകയാണ്. പ്രതിയെ എല്ലാ തരത്തിലും സഹായിക്കാന്‍ പാര്‍ട്ടിയിലും പോലീസിലും നിരവധി പേരുണ്ട്. ഒരു പാര്‍ട്ടി നേതാവിന്റെ കുടുംബത്തിനാണ് ഈ ദുര്‍ഗതി വന്നതെങ്കില്‍ രണ്ട് മാസം ഇങ്ങനെ പാഴാക്കി കളയുമായിരുന്നോ എന്നും പരാതിയില്‍ ചോദിക്കുന്നു.

പ്രതി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തേ ഹൈക്കോടതി തള്ളിയിരുന്നു. പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ടാണ് കോടതി ഹര്‍ജി തള്ളിയത്. കഴിഞ്ഞ ഡിസംബര്‍ 22-നാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

നിയമസഹായം തേടിയെത്തിയ ഇരുപത്തിയാറുകാരിയെ മനു ഓഫീസിലും യുവതിയുടെ വീടിനുള്ളിലേക്ക് അതിക്രമിച്ചെത്തിയും പീഡിപ്പിച്ചുവെന്നാണ് പരാതി. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ നേരത്തെ ഇത് ഗൗരവതരമായ കേസാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. പീഡനത്തിനിരയായ യുവതിയുടെ ആരോഗ്യ-മാനസിക നില സംബന്ധിച്ച റിപ്പോര്‍ട്ട് നേരത്തെ ഹൈക്കോടതി തേടിയിരുന്നു. ഇതുകൂടി പരിഗണിച്ചശേഷമാണ് മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്.

chungath kundara

ഒക്ടോബര്‍ ഒന്‍പതാം തീയതിയാണ് യുവതിക്ക് നേരേ ആദ്യം അതിക്രമമമുണ്ടായത്. കേസിന്റെ വിവരശേഖരണത്തിനും വക്കാലത്ത് ഒപ്പിടീപ്പിക്കുന്നതിനുമായി കടവന്ത്രയിലുള്ള ഓഫീസിലേക്ക് വിളിച്ചു വരുത്തുകയും അവിടെയെത്തിയ യുവതിയെ ബലാത്സംഗം ചെയ്‌തെന്നുമാണ് പരാതി. കൂടാതെ യുവതിയുടെ വീട്ടില്‍ കടന്നുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും സ്വകാര്യഭാഗങ്ങള്‍ ചിത്രീകരിച്ചുവെന്നും ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.

യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ ഇയാളില്‍ നിന്ന് അഡ്വക്കേറ്റ് ജനറല്‍ രാജി എഴുതി വാങ്ങുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രോസിക്യൂട്ടറായും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായും പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് പി.ജി. മനു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags