കോഴിക്കോട്: കഴിഞ്ഞ നാല് ദിവസമായി സംസ്ഥാനത്ത് നിപ പോസിറ്റീവ് കേസുകൾ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ഇതുവരെ 323 സാമ്പിളുകൾ പരിശോധിച്ചെന്നും ഇതിൽ 317 എണ്ണം നെഗറ്റിവാണെന്നും മന്ത്രി പറഞ്ഞു.
ചികിത്സയിലുള്ള ഒമ്പത് വയസ്സുകാരന്റെ നില മെച്ചപ്പെട്ടു വരുന്നുവെന്നും മന്ത്രി അറിയിച്ചു. ഓക്സിജൻ സഹായം നീക്കിയിട്ടുണ്ട് എന്നാൽ ഐ.സി.യുവിൽ നിന്ന് മാറ്റിയിട്ടില്ല.ചികിത്സയിലുള്ള മറ്റു മൂന്നു പേര്‍ക്കും കാര്യമായ രോഗലക്ഷണങ്ങളില്ലെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
നിവലിൽ സമ്പർക്ക പട്ടികയിലും ഐസൊലേഷനിലുമായി 994 പേരാണുള്ളത്. ഇതിൽ 11 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ഐസൊലേഷനിൽ കഴിയുന്നത്. രോഗവ്യാപനം തടയാൻ സാധിച്ചെങ്കിലും ആശ്വസിക്കാനുള്ള സമയം ആയിട്ടില്ല. ഇൻഡക്സ് കേസിന്റെ ഹൈ റിസ്ക് കോണ്ടാക്ടുകളെയും പരിശോധിച്ചിരുന്നു.
ഇതുവരെ പരിശോധിച്ച 323 സാമ്പിളുകളില്‍ 317 എണ്ണവും നെഗറ്റീവാണ്. ആറെണ്ണമാണ് പോസിറ്റീവ്. 994 പേരാണ് നിലവില്‍ ഐസോലേനിലുള്ളത്. ആദ്യ കേസിന്റെ സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ 21 ദിവസം ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കിയതിനാല്‍ അവരെ ഐസൊലേഷനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
രോഗവ്യാപനം തടയാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ പൂര്‍ണമായും ആശ്വസിക്കാനുള്ള ഘട്ടമായിട്ടില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
42 ദിവസം കൂടി നിപ കണ്ട്രോൾ റൂം പ്രവർത്തിക്കും. ഇനി പോസിറ്റീവ് കേസുകൾ ഇല്ല എന്നുറപ്പിക്കാനാണ് ഇത്. പ്രാഥമിക പരിശോധനയായ ട്രൂനാറ്റ് തോന്നയ്ക്കൽ, എൻ.ഐ.വി ആലപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ നടത്താം. എന്തുകൊണ്ട് കോഴിക്കോട് നിപ എന്നതിന് ഐ.സി.എം.ആറിനും ഉത്തരമില്ലെന്നും എന്നാൽ അന്തിമ പരിശോധന നടത്തി സ്ഥിരീകരണം നൽകേണ്ടത് പുണെ എൻ.ഐ.വി ആണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം