×

സമസ്തയെ തകർക്കാൻ ആർക്കും സാധിക്കില്ല; മന്ത്രി അബ്ദുറഹ്മാന് ശക്തമായ മറുപടിയുമായി ജിഫ്രി തങ്ങൾ

google news
ghj

മലപ്പുറം: മുസ് ലിം ലീഗ് സമസ്തയെ തകർക്കാൻ ശ്രമിക്കുകയാണെന്ന മന്ത്രി വി. അബ്ദുറഹ്മാന്‍റെ പ്രസ്താവനക്ക് ശക്തമായ മറുപടിയുമായി സമസ്ത കേരള ജംഇയത്തുൽ ഉലമ അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്തയെ തകർക്കാൻ ആർക്കും സാധിക്കില്ലെന്ന് ജിഫ്രി തങ്ങൾ പറഞ്ഞു. ലീഗ് തകർക്കുമെന്നും സമസ്ത തകരുമെന്നും വിശ്വാസമില്ല. സമസ്തയെ ആരും തകർക്കുന്നതായി അറിയില്ല. മന്ത്രിയുടെ പ്രസ്താവനയിൽ അദ്ദേഹത്തോടാണ് വിശദീകരണം ചോദിക്കേണ്ടതെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി.

Read also: രാഷ്ട്രീയത്തിലുള്ളവർക്കും അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവർക്കും വേണ്ടത് സ്വഭാവശുദ്ധി; ജി. സുധാകരൻ

chungath kundara

സമസ്തയിൽ വിഭാഗീയ പ്രവർത്തനം നടക്കുന്നില്ല. സംഘടനയെ ഉയർത്താനുള്ള പ്രവർത്തനമാണ് നടക്കുന്നത്. ആവേശഭരിതമായ പ്രവർത്തനമാണിത്. എന്നാൽ, ചിലർക്ക് ഇത് വിഭാഗീയ പ്രവർത്തനമായാണ് തോന്നുകയെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ അടക്കം ആർക്കും വധഭീഷണി ഉണ്ടാവാൻ പാടില്ല. ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിൽ പ്രതികരിക്കേണ്ടി വരും. സമൂഹ മാധ്യമങ്ങളെ വിട്ടുകളയണമെന്നും അതിൽ ആർക്കും യാതൊരു നിയന്ത്രണവുമില്ലെന്നും ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags